പ്രളയ ദുരിതാശ്വാസം: പിണറായി വിജയന്‍ അബുദാബിയില്‍ എത്തി

Update: 2018-10-17 10:58 GMT


അബുദാബി: നാലുദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍ എത്തി. രാവിലെ ഏഴ് മണിയോടെ അബുദാബി വിമാനത്താവളത്തില്‍ എത്തിയ പിണറായി വിജയനെ നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി. നോര്‍ക്ക ഡയറക്ടര്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍. തുടങ്ങിയവര്‍ സ്വീകരിച്ചു. അബുദാബി ദൂസിത് താനി ഹോട്ടലില്‍
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, നോര്‍ക്ക ഡയറക്ടര്‍ ഓ വി മുസ്തഫ , ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേഷ് വി പണിക്കര്‍ , അബുദാബിയിലെ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ , കൈരളി ടിവി ഡയറക്ടര്‍ വി കെ അഷറഫ് , ലോക കേരള സഭാംഗം കെ.ബി മുരളി , കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ ബീരാന്‍കുട്ടി എന്നിവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു .

ഇന്നും നാളെയും അബുദാബിയിലെ പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംബന്ധിക്കും. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പ്രവാസി മലയാളികളുടെ സഹകരണം തേടുകയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. ഇന്ന് വൈകിട്ട് ദൂസിത് താനി ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് പ്രഫഷണല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായപ്രമുഖരുമായി സംവദിക്കും . വ്യാഴാഴ്ച വൈകിട്ട് എട്ടുമണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും . യു എ ഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ഖ് നഹിയാന്‍ ബിന്‍ മുബാറക് അല്‍ നഹിയാന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ദുബായിലും ശനിയാഴ്ച ഷാര്‍ജയിലും ആണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍.

Similar News