പ്രവാസിമലയാളികള്‍ ഒട്ടേറെ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു: പിന്തുണക്ക് യുഎഇ ഭരണാധികാരികള്‍ക്ക് നന്ദി- മുഖ്യമന്ത്രി
കോഴിക്കോട്: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഒട്ടേറെ സഹായ വാഗ്ദാനങ്ങള്‍ പ്രവാസിമലയാളികള്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അബുദാബി ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെയും ലോക കേരളസഭയുടെയും ആഭിമുഖ്യത്തിലുള്ള സമ്മേളനത്തില്‍ സംസാരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രളയ ദുരിതത്തില്‍ കര കയറുന്ന കേരളത്തെ തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി എല്ലാ പ്രവാസി മലയാളികളും ഒന്നിക്കണം. നമ്മുടെ ഭാവിക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി നാം ഒന്നിക്കണം. നാടിനൊപ്പം നില്‍ക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാനാവില്ലെന്നും ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതി അനുഭവിച്ച കേരളത്തിനു യുഎഇ ഭരണാധികാരികള്‍ നല്‍കിയ പിന്തുണക്ക് നന്ദി.മലയാളികളുടെ ഒത്തൊരുമയിലൂടെ കേരളം പുനര്‍നിര്‍മ്മിക്കാന്‍ ആകുമെന്നും അതിന് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്നുമുള്ളയുഎഇ ക്യാബിനറ്റ് സഹിഷ്ണുത കാര്യവകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്റെ വാക്കുകള്‍ ഏറെ സന്തോഷകരമാണ്. യുഎഇയുടെ വളര്‍ച്ചയില്‍ മലയാളികളുടെ പങ്ക് വലുതാണെന്നും കേരള ജനത ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തില്‍ ആണെന്നും അദ്ദേഹം പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.