ഛത്തീസ്ഗഢ്: സിപിഐ ജോഗിയുടെ പാര്‍ട്ടിക്കൊപ്പം

Update: 2018-10-15 04:58 GMT
റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡു (ജെ) മായി ചേര്‍ന്ന് മല്‍സരിക്കും. നവംബര്‍ 12, 20 തിയ്യതികളിലാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. നേരത്തെ മായാവതിയുടെ ബിഎസ്പി ജോഗിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നു.



സിപിഐ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് സഖ്യത്തില്‍ ചേര്‍ന്ന വിവരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആര്‍ ഡി സി പി റാവുവും ജോഗിയുമാണ് ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.2013ല്‍ മല്‍സരിച്ച 13 മണ്ഡലങ്ങളിലും സിപിഐ തോറ്റിരുന്നു.

Similar News