പന്തളം: ചേരിക്കലില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ചുകയറി സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. മുടിയൂര്‍ക്കോണം ചേരിക്കല്‍ നസീമ മന്‍സിലില്‍ അന്‍ഷാദിന്റെ വീട്ടിലെത്തിയാണ് ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയത്. വൃദ്ധരായ മാതാപിതാക്കളും ഭാര്യയും കുട്ടികളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വധഭീഷണിയെ തുടര്‍ന്ന് ഭയന്ന് മനോനില തകരാറിലായ മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്രളയസമയത്ത് ക്യാംപുകള്‍ കേന്ദ്രീകരിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് മാത്രം സാധനങ്ങള്‍ വിതരണം ചെയ്തതും അതിലേറെ സാധനങ്ങള്‍ പൂഴ്ത്തിവെക്കുകയും ചെയ്തത് ഫേസ്ബുക് വഴി പരാമര്‍ശിച്ചതിനാണ് ഭീഷണി. സംഭവത്തില്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. വനിതാ സെല്ലില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേപോലെ സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ അന്‍ഷാദിന്റെ മാതാവിന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മാതാവിന്റെ കാഴ്ചശക്തി ഭാഗീകമായി തകരാറിലാവുകയും ചെയ്തു. ഈ കേസ് ഇപ്പോള്‍ കോടതിയിലാണ്. കേസില്‍ പത്തിലേറെ സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍. ഈ കേസില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ സിപിഎമ്മിന്റെ യുവജനവിഭാഗം പ്രാദേശിക നേതാവാണ് ആക്രമണത്തിനും വധഭീഷണിക്കും നേതൃത്വം നല്‍കിയതെന്നാണ് പരാതി.