വലിയ മാവേലിക്കുട നിവര്‍ത്തി ഓണ്‍ലൈനായി 'എന്റെ ഓണം
ഇവന്റ് മാനേജ്മെന്റ് കമ്പനിയായ റാസ്മറ്റാസ് ഇവന്റ്സും, റെസ്പോ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്.എല്ലാ രാജ്യങ്ങളിലുമുള്ള മലയാളികളെയും മലയാളി അസോസിയേഷനുകളെയും ഈ ഓണക്കാലത്ത് ഒരുമിപ്പിക്കുകയും, ഓണം മലയാളികള്‍ക്ക് തരുന്ന ഉണര്‍വ്വ് കൊറോണയുടെ പരിമിതിയില്‍ ചോര്‍ന്നു പോകാതെ രസകരമായ കളികളും മത്സരങ്ങളും ഓണ്‍ലൈനായി സംഘടിപ്പിക്കുകയുമാണ് എന്റെ ഓണം എന്ന പരിപാടിയുടെ ലക്ഷ്യമെന്ന് റാസ്മറ്റാസ് ഇവന്റ്സ് എം ഡി മാര്‍ട്ടിന്‍ ഇമാനുവല്‍ പറഞ്ഞു.
കൊച്ചി: ലോകമൊട്ടുക്കുമുള്ള മലയാളികള്‍ക്ക് ഓണത്തിനായി ഇത്തവണ ഒറ്റ മാവേലിക്കുട. പൊലിമ ചോര്‍ന്ന് പോകാതെ ഓണ്‍ലൈനായി ഓണക്കാല മല്‍സരങ്ങള്‍ ഒരുക്കുകയാണ് 'എന്റെ ഓണം' പരിപാടി.ഇവന്റ് മാനേജ്മെന്റ് കമ്പനിയായ റാസ്മറ്റാസ് ഇവന്റ്സും, റെസ്പോ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്.എല്ലാ രാജ്യങ്ങളിലുമുള്ള മലയാളികളെയും മലയാളി അസോസിയേഷനുകളെയും ഈ ഓണക്കാലത്ത് ഒരുമിപ്പിക്കുകയും, ഓണം മലയാളികള്‍ക്ക് തരുന്ന ഉണര്‍വ്വ് കൊറോണയുടെ പരിമിതിയില്‍ ചോര്‍ന്നു പോകാതെ രസകരമായ കളികളും മത്സരങ്ങളും ഓണ്‍ലൈനായി സംഘടിപ്പിക്കുകയുമാണ് എന്റെ ഓണം എന്ന പരിപാടിയുടെ ലക്ഷ്യമെന്ന് റാസ്മറ്റാസ് ഇവന്റ്സ് എം ഡി മാര്‍ട്ടിന്‍ ഇമാനുവല്‍ പറഞ്ഞു.
എന്റെ കൊച്ചു മാവേലി, എന്റെ കുട്ടിപ്പുലി, എന്റെ ഓണപ്പൂക്കളം, എന്റെ ഓണസദ്യ, എന്റെ ഓണപ്പാട്ട്, എന്റെ ഓണച്ചിത്രം, എന്റെ ഓണകുടുംബം, എന്റെ ഓണഫോട്ടോഗ്രഫി കൂടാതെ, പ്രവാസി മലയാളി സംഘടനകള്‍ക്കായി മാത്രം തിരുവാതിരക്കളി എന്നിവയാണ് മത്സരങ്ങള്‍. ഓരോ മത്സരവിഭാഗത്തിനും ക്യാഷ്പ്രൈസും മറ്റു സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മല്‍സരങ്ങള്‍ എല്ലാം ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്‍്പര്യപ്പെടുന്നവര്‍, അതാത് മല്‍സരയിനങ്ങളുടെ നിയമാവലി പ്രകാരം തയ്യാറാക്കിയ വിഡിയോ അഥവാ ഫോട്ടോ എടുത്ത് സ്വന്തം ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ പോസ്റ്റ് ചെയ്യണം.
പോസ്റ്റ് ചെയ്യുമ്പോള്‍ തന്നെ പരിപാടിയുടെ ഹാഷ്ടാഗ് ചേര്‍ത്താല്‍ പരിപാടിയുടെ പ്രാഥമിക റൗണ്ടില്‍ പങ്കെടുക്കാം. പ്രാഥമിക റൗണ്ടില്‍ ലഭിച്ച ഓരോ മല്‍സരവിഭാഗത്തിലെയും ഏറ്റവും മികച്ച വീഡിയോകളും, ഫോട്ടോകളും തിരഞ്ഞെടുത്ത് എന്റെ ഓണം എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും. അതില്‍ നിന്നായിരിക്കും മല്‍സരവിജയിയെ പ്രഖ്യാപിക്കുക.കൂടുതല്‍ വിവരങ്ങള്‍ www.enteonam.com, www.razzevents.com എന്നീ വെബ്സൈറ്റുകളിലും റാസ്മറ്റാസ് ഇവന്റ്സിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലും, റെസ്പോ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഫേസ്ബുക്ക് പേജിലും ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.