കേശവദേവും ഗോമതിദേവും; ഓര്‍മകളിലൂടെ
സാഹിത്യകാരന്‍ കേശവദേവിന്റെ വളര്‍ത്തുമകള്‍ രേണുകയെ വിവാഹം കഴിച്ച ഗ്രന്ഥകര്‍ത്താവ് പിന്നീടവരെ വിവാഹമോചനം നടത്തി. അക്കാലത്തെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ കുറിപ്പുകള്‍ തയ്യാറാക്കിയിട്ടുള്ളത്.
ഇതൊരു ആത്മകഥയാണ്, പക്ഷേ, സാധാരണമട്ടിലുള്ള ആത്മകഥയല്ലതാനും. ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയെടുത്ത രണ്ടു വര്‍ഷങ്ങളുടെ വികാരസാന്ദ്രമായ അനുഭവങ്ങള്‍ കോറിയിട്ടിരിക്കുന്നു. സാഹിത്യകാരന്‍ കേശവദേവിന്റെ വളര്‍ത്തുമകള്‍ രേണുകയെ വിവാഹം കഴിച്ച ഗ്രന്ഥകര്‍ത്താവ് പിന്നീടവരെ വിവാഹമോചനം നടത്തി. അക്കാലത്തെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ കുറിപ്പുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ആരുടെയൊക്കെയോ കൈകളില്‍ കളിപ്പാവകളാവുന്ന മനുഷ്യാനുഭവങ്ങളാണിവയെന്ന് ഗ്രന്ഥകാരന്‍.
രാജന്‍ ചിന്നങ്ങത്ത്
ഗ്രീന്‍ ബുക്‌സ്, തൃശൂര്‍
വില: 45 രൂപ, പേജ്: 64