ജോലിയില്‍ ഇനി ടെന്‍ഷന്‍ വേണ്ട

സമ്മര്‍ദമേറെയുള്ള ജോലി പ്രയാസമില്ലാതെ ചെയ്തു തീര്‍ക്കാനും ആരോഗ്യപ്രശ്‌നങ്ങളില്ലാതെ ജീവിക്കാനും പ്രാപ്തമാക്കാനുദ്ദേശിച്ചുകൊണ്ട് എഴുതിയ പുസ്തകം.

Update: 2018-12-27 17:48 GMT
വന്‍ ശമ്പളമുണ്ടെങ്കിലും അമിതമായ ജോലിഭാരവും ക്ലിപ്തതയില്ലാത്ത ജോലി സമയവും എടുത്താല്‍ പൊങ്ങാത്ത ടാര്‍ജറ്റുകളും ഡെഡ് ലൈനും ഇന്ന് പല ജോലികളുടെയും പ്രത്യേകതകളാണ്. ജോലിയുടെ സമ്മര്‍ദം പലരുടെയും സാമൂഹികജീവിതത്തെ തന്നെ ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തകര്‍ന്ന കുടുംബജീവിതം, മാനസിക, ശാരീരിക അസ്വസ്ഥതകള്‍ എന്നിവ വേറെ. ജോലിക്കുവേണ്ടി എടുക്കുന്ന ഈ ഭാരം ഒടുവില്‍ ഏറ്റെടുത്ത ജോലി പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കാരണമാവുന്നു. സമ്മര്‍ദമേറെയുള്ള ജോലി പ്രയാസമില്ലാതെ ചെയ്തു തീര്‍ക്കാനും ആരോഗ്യപ്രശ്‌നങ്ങളില്ലാതെ ജീവിക്കാനും പ്രാപ്തമാക്കാനുദ്ദേശിച്ചുകൊണ്ട് എഴുതിയ പുസ്തകം.


സെബിന്‍ എസ് കൊട്ടാരം

ജോബിന്‍ എസ് കൊട്ടാരം

ഡോള്‍ഫിന്‍ ബുക്‌സ്, കോട്ടയം

വില: 140 രൂപ, പേജ്: 132




Tags:    

Similar News