വായിക്കാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകത്തിന് 10 വയസ്

Update: 2022-06-19 06:15 GMT

എരുമപ്പെട്ടി: ഒരു സെന്റീമീറ്റര്‍ മാത്രം നീളവും വീതിയും 300 മില്ലി ഗ്രാം മാത്രം തൂക്കവുമുള്ള നഗ്‌നനേത്രങ്ങള്‍കൊണ്ട് വായിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകമായ, വ്യത്യസ്തമായ 66 ഭാഷാ കവിതകള്‍ ഉള്‍ക്കൊള്ളിച്ച് ഗിന്നസ് സത്താര്‍ ആദൂര്‍ രചിച്ച' വണ്‍ 'എന്ന കാവ്യ സമാഹാരത്തിന് 10 വയസ് പൂര്‍ത്തിയായി.

ബ്രിട്ടീഷ് ഫ്രീലാന്‍സ് റൈറ്റര്‍ ബ്രെയിന്‍ സ്‌കോട്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ 101 കവികളുടെ പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ വില്യം ഷേക്‌സ്പിയര്‍ ഒന്നാമതായും വ്യാസമഹര്‍ഷി നാലാമതായും ഇടംപിടിച്ച ലിസ്റ്റില്‍ എട്ടാം സ്ഥാനത്ത് സത്താര്‍ ആദൂരിനെ എത്തിച്ച വണ്‍ എന്ന ഈ കുഞ്ഞുപുസ്തകം 2012 ജൂണ്‍ 19 ന് വായനാദിനത്തിലാണ് പ്രസിദ്ധീകരിച്ചത്. 68 പേജുകളുള്ള ഈ പുസ്തകത്തില്‍ 66 വ്യത്യസ്തമായ ഭാഷാ കവിതകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഹിന്ദി, സംസ്‌കൃതം, ഉറുദു, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ബംഗാളി, മലയാളം തുടങ്ങിയ 9 ഇന്ത്യന്‍ ഭാഷകളിലേക്കും, ഹിബ്രു, ചൈനീസ്, പോളിഷ്, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, ഇറ്റാലിയന്‍, ജര്‍മന്‍, ഡച്ച്, ജപ്പാനീസ്, അറബിക്, ആഫ്രിക്കന്‍സ്, ഫ്രഞ്ച്, ടര്‍ക്കിഷ്, ലാറ്റിന്‍, സ്പാനിഷ്, ഗ്രീക്ക്, ഫിലിപ്പിനോ, പോര്‍ച്ചുഗീസ്, റഷ്യന്‍ തുടങ്ങിയ 57 വിദേശഭാഷകളിലേക്കും സ്വന്തം രചനകളെ വിവര്‍ത്തനം ചെയ്തതാണ് സത്താര്‍ ആദൂര്‍ ഈ മിനിയേച്ചര്‍ ബുക്ക് തയ്യാറാക്കിയത്.

ഒരു എ ഫോര്‍ ഷീറ്റ് കൊണ്ട് 68 പേജുകളുള്ള പത്ത് പുസ്തകം എന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത കണ്ണിന്റെ കൃഷ്ണ മണിയോളം മാത്രം വലുപ്പമുള്ള ഈ അത്ഭുത കൃതിക്ക്, റെക്കോര്‍ഡ് സെറ്റര്‍, ലിംക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്, വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇന്ത്യ, യൂനിറ്റ് വേള്‍ഡ് റെക്കോര്‍ഡ്, മിറാക്കിള്‍സ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യാസ് ബെസ്റ്റ് അച്ചീവര്‍, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് റിപബ്ലിക് തുടങ്ങി നിരവധി റെക്കോര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Tags:    

Similar News