റൂബിള്‍ ചാണ്ടിയുടെ '90 ഡെയ്‌സ് ടു ലൈഫ്' ' ബിസിനസ് നോവല്‍ മലയാളത്തിലും

ഇംഗ്ലിഷ് പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് എട്ടിന് കാക്കനാട് റോള്‍ഡന്റ് റിജുവനേഷന്‍ സ്റ്റുഡിയോയില്‍ നടക്കുകയെന്ന് പുസ്തകത്തിന്റെ പരിഭാഷകയും പത്രപ്രവര്‍ത്തകയുമായ ബിന്നു സിജു ജെയിംസും ഡോ.വിപിന്‍ റോള്‍ഡന്റും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

Update: 2021-09-06 15:31 GMT

കൊച്ചി : വിഖ്യാത അമേരിക്കന്‍ എഴുത്തുകാരനും മലയാളിയുമായ റൂബിള്‍ ചാണ്ടിയുടെ ' 90 ഡെയ്‌സ് ടു ലൈഫ്'' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ സെപ്റ്റംബര്‍ എട്ടിന് പ്രകാശനം ചെയ്യും. ബിസിനസ് സ്ട്രാറ്റജിസ്റ്റും മെന്ററുമായ റൂബിള്‍ ചാണ്ടി എഴുതി യുഎസില്‍ പ്രസിദ്ധീകരിച്ച, ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലറായ ഇംഗ്ലിഷ് പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് എട്ടിന് കാക്കനാട് റോള്‍ഡന്റ് റിജുവനേഷന്‍ സ്റ്റുഡിയോയില്‍ നടക്കുകയെന്ന് പുസ്തകത്തിന്റെ പരിഭാഷകയും പത്രപ്രവര്‍ത്തകയുമായ ബിന്നു സിജു ജെയിംസും ഡോ.വിപിന്‍ റോള്‍ഡന്റും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ലോകത്തില്‍ തന്നെ ആദ്യമായാണ് ഒരു ബിസിനസ് സെല്‍ഫ് ഹെല്‍പ്പ് ബുക്ക് നോവലിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നത്. ഇതിന്റെ അവതാരിക എഴുതിയിരിക്കുന്നത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ആശംസ എഴുതിയിരിക്കുന്നത് ശശി തരൂര്‍ എംപിയും മോഹന്‍ലാലും ആണ്.ജീവിതത്തിലും ബിസിനസിലും പരാജയപ്പെട്ട് ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങിയ ലിന്‍ഡ എന്ന യുവതിയുടെയും അവളെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന അര്‍ജുന്‍ സിദ്ധാര്‍ഥിന്റെയും കഥയാണ് '90 ഡേയ്‌സ് ടു ലൈഫ്'.ഒരു ബിസിനസ് തുടങ്ങി അത് വിജയകരമായി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്ന വലിയ പാഠങ്ങള്‍ വളരെ ലളിതമായി നര്‍മ്മത്തിന്റെ അകമ്പടിയോടെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.

ഗ്രന്ഥകാരനായ റൂബിള്‍ ചാണ്ടി തന്റെ ആദ്യസംരംഭത്തിന് തുടക്കമിടുന്നത് 19ാം വയസിലാണ്. 24ാമത്തെ വയസില്‍ രണ്ട് ബിസിനസുകള്‍ പരാജയപ്പെട്ടു. അങ്ങനെ 30 ലക്ഷം രൂപയുടെ കടവുമായാണ് അദ്ദേഹം തന്റെ ബിസിനസ് ജീവിതം ആരംഭിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കിപ്പുറം റൂബിള്‍ ചാണ്ടി ഇന്ന് 14 രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ശതകോടികള്‍ വിറ്റുവരവുള്ള കമ്പനികളെ വരെ അവരുടെ ബിസിനസ് വളര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ വളരെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളില്‍പ്പെട്ട സെലബ്രിറ്റികള്‍, എമി അവാര്‍ഡ് വിജയികള്‍, ഹോളിവുഡ് താരങ്ങള്‍, കായികതാരങ്ങള്‍ മുതല്‍ സാധാരണക്കാരെ വരെ അടുത്ത തലത്തിലേക്ക് ഉയരാന്‍ ഒരു ദശാബ്ദക്കാലമായി അദ്ദേഹം സഹായിച്ചുവരുന്നു.സ്വന്തം ബിസിനസ് ജീവിതത്തില്‍ നിന്നുള്ള പാഠങ്ങളും തന്റെ ക്ലൈന്റുകള്‍ക്ക് വന്‍വിജയം നേടിക്കൊടുത്ത അനുഭവങ്ങളുമൊക്കെ അദ്ദേഹം ഈ പുസ്തകത്തിലേക്ക് പകര്‍ത്തിയിട്ടുണ്ട്.

ജീവിതത്തില്‍ ഏതെങ്കിലും മേഖലയില്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും നിലവിലുള്ള ബിസിനസിനെ ഒരു വലിയ പ്രസ്ഥാനമാക്കി വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയതായി ബിസിനസ് തുടങ്ങുന്നവര്‍ക്കുമെല്ലാം ഒരു വഴികാട്ടിയായിരിക്കും '90 ഡെയ്‌സ് ടു ലൈഫ്' എന്ന് ഇവര്‍ പറഞ്ഞു.അവാന്റെ പബ്ലിഷിംഗ് പ്രസിദ്ധീകരിച്ചിരിക്കുന്ന 456 പേജുകളുള്ള പുസ്തകത്തിന്‍ളറെ വില 1499 രൂപയാണ്. പരിമിതകാല ഓഫര്‍ എന്ന നിലയില്‍ 849 രൂപയ്ക്ക് ഇപ്പോള്‍ പുസ്തകം വാങ്ങാം. ആമസോണിലും www.rublechandy.com/books എന്ന വൈബ്‌സൈറ്റിലും പുസ്തകം ലഭ്യമാണെന്നും ഇവര്‍ വ്യക്തമാക്കി.

Tags:    

Similar News