പൂരത്തിന്റെ കഥ പ്രകാശനം ചെയ്തു
തൃശൂര്‍ പൂരത്തിന്റെ ചരിത്രവും കൗതുകങ്ങളും സവിശേഷതകളുമാണ് പൂരത്തിന്റെ കഥയില്‍ ഇതള്‍ വിരിയുന്നത്. മനോഹരമായ ചിത്രങ്ങളോടു കൂടിയാണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്.
തൃശൂര്‍: പൂരത്തിന്റെ കഥ എന്ന പുസ്തകം മന്ത്രി വി.എസ്.സുനില്‍കുമാര്‍ പ്രകാശനം ചെയ്തു. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ചടങ്ങില്‍ മേയര്‍ അജിതാ വിജയന് കൈമാറിയാണ് പൂരത്തിന്റെ കഥ പ്രകാശനം ചെയ്തത്. ടിസിവി സീനിയര്‍ റിപ്പോര്‍ട്ടര്‍മാരായ മുകേഷ്‌ലാല്‍, ഫിന്നി ലൂവീസ്, ജിയോ സണ്ണി എന്നിവരാണ് പുസ്തകം ഒരുക്കിയത്. പ്രസ് ക്ലബ് പ്രസിഡന്റ് കെ പ്രഭാത്, സെക്രട്ടറി എം വി വിനീത എന്നിവരും പങ്കെടുത്തു. തൃശൂര്‍ പൂരത്തിന്റെ ചരിത്രവും കൗതുകങ്ങളും സവിശേഷതകളുമാണ് പൂരത്തിന്റെ കഥയില്‍ ഇതള്‍ വിരിയുന്നത്. മനോഹരമായ ചിത്രങ്ങളോടു കൂടിയാണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സി എ കൃഷ്ണനാണ് ഗസ്റ്റ് എഡിറ്റര്‍. ശിവാനന്ദന്‍ തൃശൂര്‍, ഗസൂണ്‍ജി, മൊണാലിസ ജനാര്‍ദ്ദനന്‍, പി എസ് ഗോപി, രഞ്ജിത് രാജന്‍, തോമസ് മൗസ് ആന്റ് മൈന്റ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.