നിസ്സഹായര്‍ക്ക് കൈത്താങ്ങായി 'കനിവ്'; വൈറലായി മീഡിയാസിറ്റി സംഗീത ആല്‍ബം
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കുന്നതാണ് തൃശൂര്‍ കേന്ദ്രമായ മീഡിയാസിറ്റി തയ്യാറാക്കിയ ആല്‍ബം. കൊമേഴ്‌സ്യല്‍ പരസ്യങ്ങളെ സാമൂഹിക പ്രസക്തമായ ഉള്ളടക്കത്തോടെ കൂട്ടിയിണക്കി പരസ്യചിത്രങ്ങള്‍ക്കു പുതിയ മുഖം നല്‍കിയ നൗഷാദ് മീഡിയ സിറ്റിയാണ് signature video സംവിധാനം ചെയ്തിരിക്കുന്നത്.
കോഴിക്കോട്: സേവന നിറവില്‍ ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കുന്ന 'കനിവി'ന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് മീഡിയാസിറ്റി. രോഗവും പട്ടിണിയും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കുരുന്നുകള്‍ രംഗത്തിറങ്ങുന്നതാണ് മീഡിയാസിറ്റി തയ്യാറാക്കിയ സംഗീത ആല്‍ബം ദൃശ്യവല്‍കരിച്ചിരിക്കുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കുന്നതാണ് തൃശൂര്‍ കേന്ദ്രമായ മീഡിയാസിറ്റി തയ്യാറാക്കിയ ആല്‍ബം. കൊമേഴ്‌സ്യല്‍ പരസ്യങ്ങളെ സാമൂഹിക പ്രസക്തമായ ഉള്ളടക്കത്തോടെ കൂട്ടിയിണക്കി പരസ്യചിത്രങ്ങള്‍ക്കു പുതിയ മുഖം നല്‍കിയ നൗഷാദ് മീഡിയ സിറ്റിയാണ് signature video സംവിധാനം ചെയ്തിരിക്കുന്നത്.
ബിബിന്‍ അശോക് സംഗീതം ചെയ്ത ആല്‍ബത്തിന്റെ ചിത്രീകരണവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് ജോഫി പാലയൂരാണ്. ഷാജഹാന്‍ ഒരുമനയൂരിന്റെ വരികള്‍ ഹിഷാം അബ്ദുല്‍ വഹാബാണ് ആലപിച്ചിരിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് കഴിഞ്ഞ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കനിവ് ചാരിറ്റബിള്‍ ട്രസറ്റിന്റെ സേവനങ്ങള്‍ ഹൃദ്യമായി ജനങ്ങളിലെത്തിക്കുന്നതാണ് വീഡിയോ ആല്‍ബം. രോഗത്തോടൊപ്പം പട്ടിണികൂടി വിധിക്കപ്പെട്ടവര്‍, ദാരിദ്ര്യം മൂലം മികച്ച ചികില്‍സാ സൗകര്യങ്ങള്‍ ലഭിക്കാത്തവര്‍, പോകാനൊരിടമോ അഭയമേകാന്‍ കുടുംബമോ ഇല്ലാതെ ആശുപത്രികളുടെ ഓരങ്ങളിലും തെരുവുകളിലും കഴിയേണ്ടി വരുന്നവര്‍. ഇവരുടെ വേദനകളില്‍ കൂടെ നില്‍ക്കുകയാണ് കനിവിന്റെ ലക്ഷ്യം. തികച്ചും സാമൂഹിക പ്രതിബദ്ധതയോടെ സേവനത്തിന്റെ പതിനഞ്ചു വര്‍ഷം പിന്നിടുന്ന കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തകരെ യാദൃശ്ചികമായാണ് കണ്ടുമുട്ടിയതെന്ന് സംവിധായകന്‍ നൗഷാദ് മീഡിയസിറ്റി പറഞ്ഞു. കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയതോടെ കൂട്ടായ്മയെ ആവുംവിധം പിന്തുണക്കണമെന്ന് കരുതി. അതിന്റെ ഭാഗമായാണ് മീഡിയാസിറ്റി ഇത്തരം വീഡിയോ ആല്‍ബം സംവിധാനം ചെയ്തതെന്നും നൗഷാദ് പറഞ്ഞു.