തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ 20 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. ഒറീസാ, ആന്ധ്രാ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ച തിത്‌ലി ചുഴലിക്കൊടുങ്കാറ്റില്‍ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തര്‍ സംസ്ഥാന ലൈനുകള്‍ തകരാറിലായതാണ് കാരണം. ഇത്മൂലം വിവിധ നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭ്യമാക്കേണ്ട വൈദ്യുതിയില്‍ 500 മെഗാവാട്ടിന്റെ കുറവുണ്ടായി. ഇന്ന് വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെയുള്ള സമയങ്ങളില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുനതിനാല്‍ സംസ്ഥാനത്തെ ചിലയിടങ്ങളില്‍ 20 മിനിട്ടിന്റെ വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.