തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി: കനത്ത നാശനഷ്ടങ്ങള്‍

Update: 2018-10-11 04:56 GMT
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ഇന്നു രാവിലെ ഒഡീഷ തീരത്തെത്തി. മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗതയില്‍ ഗോപാല്‍പുര്‍ മേഖലയിലെത്തിയ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുകയും കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു.



മൂന്നു ലക്ഷത്തിലധികം പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഗഞ്ജം, ഗജപതി പ്രദേശങ്ങളെയാണ് കാറ്റ് കൂടുതലായി ബാധിച്ചിരിക്കുന്നത്.ഒഡീഷയ്ക്കും ആന്ധ്രയ്ക്കുമിടയിലെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.പുരി, ഖുര്‍ദ, ജഗദ്‌സിങ്പുര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. അതേസമയം, ഒഡീഷയുടെ തീരദേശത്തുള്ള അഞ്ചു ജില്ലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Similar News