പൂന്തുറ സിറാജ് രാഷ്ട്രിയത്തിലുപരി വ്യക്തി ബന്ധം കാത്ത് സൂക്ഷിച്ച നേതാവ്: അഡ്വ. എ എം ആരിഫ് എംപി
പിഡിപി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ നിര്യണത്തില്‍പി ഡി പി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരചത്വരത്തില്‍ ചേര്‍ന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ. എ എം ആരിഫ് എംപി
ആലപ്പുഴ: രാഷ്ട്രിയത്തിലുപരി വ്യക്തി ബന്ധം കാത്ത് സൂക്ഷിച്ച നേതാവായിരുന്നു പൂന്തുറ സിറാജ് എന്ന് അഡ്വ: എ എം ആരിഫ് എംപി. പിഡിപി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ നിര്യണത്തില്‍ പി ഡി പി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരചത്വരത്തില്‍ ചേര്‍ന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവസാന നിമിഷം വരെ മര്‍ദ്ദിത ജനകോടികളുടെ അവകാശ സംരക്ഷണത്തിന് മുന്നണി പോരാളിയായി നിലകൊണ്ട അജയ്യനായിരുന്നു പൂന്തുറ സിറാജ് എന്നും എ എം ആരിഫ് എംപി അനുസ്മരിച്ചു.
ജില്ലാ പ്രസിഡിന്റ് അനില്‍കുമാര്‍ ഹരിപ്പാട് അധ്യക്ഷത വഹിച്ചു.അഡ്വ. മുട്ടം നാസര്‍,പിഡിപി വൈസ് ചെയര്‍മാന്‍, പിഡിപി.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ രാജാ,മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീര്‍. ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ്,പി ഡി പി ജില്ലാ സെക്രട്ടറി,അന്‍സാരി ആലപ്പുഴ, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സാബീര്‍ ഖാന്‍, ജില്ലാ ഖജാന്‍ജി ഗഫുര്‍ കോയാമോന്‍,ലജനത്ത് വാര്‍ഡ് കൗണ്‍സിലര്‍,പി രതിഷ്,അബ്ദുല്‍ സലാംഷമീര്‍ കലവൂര്‍, അബ്ദുല്‍ സലാം,ഷാഹുല്‍ ഹമീദ് അരുര്‍ സംസാരിച്ചു