ആലപ്പുഴ കളര്‍കോട് വാഹനാപകടം: വാഹനം വാടകയ്ക്ക് നല്‍കിയിട്ടില്ലെന്ന് ഉടമ ഷാമില്‍ ഖാന്‍

ഗൂഗിള്‍ പേ വഴി ലഭിച്ചത് കടം കൊടുത്ത പണം

Update: 2024-12-05 09:18 GMT

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് അഞ്ച് വിദ്യാര്‍ഥികളുടെ മരണത്തിനിടയായ സംഭവത്തില്‍ താന്‍ വാഹനം വാടകയ്ക്ക് നല്‍കിയിട്ടില്ലെന്ന് വാഹന ഉടമ ഷാമില്‍ ഖാന്‍. വണ്ടി വാടകയ്ക്ക് നല്‍കിയfട്ടില്ലെന്നും തന്റെ അക്കൗണ്ടില്‍ ക്രഡിറ്റ് ആയ പണം വിദ്യാര്‍ഥികളിലൊരാള്‍ കടം വാങ്ങിയിരുന്നതാണെന്നും വാഹന ഉടമ ഷമീല്‍ ഖാന്‍ പറയുന്നു.

തന്നോട് ആര്‍ടിഒ വണ്ടിയുടെ ആര്‍സി ബുക്കും മറ്റു പേപ്പറുകളും ചോദിച്ചിരുന്നു. അക്കൗണ്ടടക്കമുള്ള കാര്യങ്ങള്‍ അവര്‍ പരിശോധിച്ചു. പിന്നീട് വാര്‍ത്തയില്‍ നിന്നുമാണ് 1000 രൂപ വിദ്യാര്‍ഥികളിലൊരാള്‍ തനിക്ക് വാടകയിനത്തില്‍ തന്നതാണെന്ന കാര്യം അറിയുന്നത്. എന്നാല്‍ താന്‍ പരിചയത്തിന്റെ പേരിലാണ് വാഹനം നല്‍കിയതെന്നും ഗൂഗിള്‍ പേ വഴി ലഭിച്ചത് കടം കൊടുത്ത പണമാണെന്നും ഷമീല്‍ പറയുന്നു.

Tags:    

Similar News