തമിഴ്‌നാട്ടില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശിനികള്‍ക്ക് ദാരുണാന്ത്യം

Update: 2025-01-02 11:21 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ ആണ് അപകടം. കോഴിക്കോട് സ്വദേശിനികളായ ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 10 പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട് നിന്ന് എത്തിയ ബന്ധുക്കളുമായി മധുര മീനാക്ഷി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരികെ തിരുച്ചിറപ്പള്ളിയിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Tags:    

Similar News