പുളിമരം ഒടിഞ്ഞ് വീണ് രണ്ട് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു
ശ്രീനിവാസന്റെ പുരയിടത്തില്‍ നിന്നിരുന്ന കുടംപുളി മരമാണ് സമീപത്തെ ഇലട്രിക്ക് ലൈനില്‍ വീണ് രണ്ട് പോസ്റ്റുകള്‍ തകര്‍ന്നത്
അരൂര്‍: പുളിമരം ഒടിഞ്ഞ് വീണ് രണ്ട് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ആളപായമില്ല. ശ്രീനിവാസന്റെ പുരയിടത്തില്‍ നിന്നിരുന്ന കുടംപുളി മരമാണ് സമീപത്തെ ഇലട്രിക്ക് ലൈനില്‍ വീണ് രണ്ട് പോസ്റ്റുകള്‍ തകര്‍ന്നത്. മരത്തിന്റെ മുകള്‍ ഭാഗം സമീപത്തെ താമസക്കാരനായ തോമസിന്റെ വീട്ടിന്റെ മുകളിലേക്ക് വീണു.
വീടിന് നിസ്സാര കേടുപാടുകള്‍ വന്നിട്ടുണ്ട്. അരൂര്‍ പഞ്ചായത്തിന്റെ ഏഴ്, എട്ട് വാര്‍ഡുകളി ലൂടെ കടന്നുപോകുന്ന വട്ടക്കേരി റോഡിന്റെ കുറുകെയാണ് മരം വീണത്. ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടായി. അറുപത് വര്‍ഷം പഴക്കമുള്ള താണ് പുളി മരം. മരത്തിന്റെ അടിഭാഗത്ത് ഉണ്ടായ കേടുവന്ന ഭാത്തു നിന്ന് കീറി രണ്ടായി പിളര്‍ന്നാണ് ഒടിഞ്ഞ് വീണത്. മൂപ്പത്തി അയ്യായിരം രൂപയുടെ നഷ്ടം ഉണ്ടായതായി കെ.എസ്.ഇ.ബി. പറഞ്ഞു. മരം വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.