ആംബുലന്‍സ് കിട്ടാതെ യുവാവ് മരിക്കാനിടയായ സംഭവം ;നടപടിയാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി ഐഎന്‍എല്‍
അരൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് നികര്‍ത്തില്‍ ഇഖ്ബാലിന്റെ മകന്‍ ഷെഫീക്ക് (37 ) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.സംഭവത്തില്‍ സമഗ്ര അന്വേഷണം സാധു കുടുംബത്തിന്റെ അത്താണിയായ ഷെഫീക്കിന്റെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും. ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും ആവശ്യപ്പെട്ടു
ആലപ്പുഴ:ആംബുലന്‍സ് കിട്ടാതെ യുവാവ് മരിക്കുവാനിടയായ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഐഎന്‍എല്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ആരോഗ്യ വകുപ്പ് മന്ത്രി വിണാ ജോര്‍ജിന് നിവേദനം നല്‍കി.അരൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് നികര്‍ത്തില്‍ ഇഖ്ബാലിന്റെ മകന്‍ ഷെഫീക്ക് (37 ) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.ശനിയാഴ്ച്ച രാത്രി 8.30 ഓടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ ഒക്‌സിജന്‍ സിലണ്ടര്‍ സംവിധാനം ഇല്ലാത്തതിനാല്‍ പ്രാഥമികചികില്‍സക്ക് ശേഷം എറാണാകുളത്തേക്ക് കൊണ്ട് പോകാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും ആംബുലന്‍സ് കിട്ടിയില്ല. തുടര്‍ന്ന് 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
മരണ ശേഷവും മൂന്ന് മണിക്കൂറോളം ആശുപത്രിയില്‍ കിടന്നു. അരൂര്‍ മേഖലയില്‍ അടിയന്തര ഘട്ടത്തില്‍ ആംബുലന്‍സ് ലഭ്യമാകാത്തത് പരിഹരിക്കണം. ആംബുലന്‍സ് കിട്ടാതെ യുവാവ് മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമാണ് ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും മൂന്ന് പെണ്‍മക്കള്‍ ഉള്ള സാധു കുടുംബത്തിന്റെ അത്താണിയായ ഷെഫീക്കിന്റെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും. ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും ആവശ്യപ്പെട്ടു. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സംവിധാനം അരൂരില്‍ അടിയന്തിരമായി വേണമെന്നും. അടിയന്തിര ഘട്ടങ്ങളില്‍ അത്യാവശ്യ സജ്ജീകരണങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളുടെ പേരില്‍ നടപടി എടുക്കണമെന്നും ജില്ലാ കമ്മിറ്റി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.