ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

Update: 2021-12-20 03:25 GMT
ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

ആലപ്പുഴ: ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം. ആര്യാട് കൈതകത്ത് ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവിന് വെട്ടേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിമല്‍ എന്നയാള്‍ക്കാണ് തലയ്ക്കും കാലിനും വെട്ടേറ്റത്. പിന്നില്‍ ഗുണ്ടാനേതാവ് ബിനുവാണെന്ന് പോലിസ് പറഞ്ഞു.

രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്. വെട്ടിയ ബിനു എന്നയാളുമായി വിമലിന് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ബിനുവിന്റെ സഹോദരനെ വിമല്‍ മൂന്ന് മാസം മുമ്പ് ആക്രമിച്ചിരുന്നെന്നും ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നുമാണ് പോലിസ് പറയുന്നത്.

Tags:    

Similar News