ഹരിതായനം ആലപ്പുഴ ജില്ലയില്‍ പര്യടനം ആരംഭിച്ചു

ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജ് ജംഗ്ഷനില്‍ സജി ചെറിയാന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ ചടങ്ങില്‍ അധ്യക്ഷനായി.

Update: 2019-01-18 04:34 GMT

ചെങ്ങന്നൂര്‍: ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ബോധവല്‍ക്കരണ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് വീഡിയോ പ്രദര്‍ശന വാഹന പര്യടനമായ ഹരിതായനം ആലപ്പുഴ ജില്ലയില്‍ പര്യടനം ആരംഭിച്ചു. ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജ് ജംഗ്ഷനില്‍ സജി ചെറിയാന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ ചടങ്ങില്‍ അധ്യക്ഷനായി.

ഹരിത കേരളം മിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ കെ എസ് രാജേഷ്, പ്രതിപാല്‍ പുളിമൂട്ടില്‍, കെ സി അജിത്ത്, രേഷ്മ, അരുവി ദാസ് എന്നിവര്‍ സംസാരിച്ചു. ആദ്യ ദിന പര്യടനം ചെറിയനാട് പടനിലം, മാങ്കാങ്കുഴി, തഴക്കര, ചാരുംമൂട് എന്നീ സ്ഥലങ്ങളില്‍ പര്യടനം നടത്തി മാവേലിക്കരയില്‍ സമാപിച്ചു. വെള്ളിയാഴ്ച്ച കായംകുളം, ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ എന്നീ സ്ഥലങ്ങളിലും, ശനിയാഴ്ച്ച രാമങ്കരി, ചമ്പക്കുളം, ആലപ്പുഴ എന്നിവങ്ങളിലും പര്യടനം നടത്തും. ഞായറാഴ്ച്ച ആലപ്പുഴ നിന്നു പര്യടനം ആരംഭിച്ച് ചേര്‍ത്തല അര്‍ത്തുങ്കലില്‍ സമാപിക്കും. 

Tags:    

Similar News