കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അധികനികുതി
ഇതോടെ നാട്ടിലേക്കുള്ള ഒരു വിമാന ടിക്കറ്റിനു ചുരുങ്ങിയത് 8 ദിനാറിന്റെ വര്‍ധനവ് ഉണ്ടാവും
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ 8 ദിനാര്‍ വീതം നികുതി ചുമത്തുന്നു. വിമാന ടിക്കറ്റ് നിരക്കുമായി ബന്ധിപ്പിച്ചുകൊണ്ടായിരിക്കും എയര്‍ പോര്‍ട്ട് സര്‍വീസ് ടാക്‌സ് എന്ന പേരിലുള്ള പുതിയ നികുതി ഈടാക്കുക. ഇത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ എയര്‍ലൈന്‍സ് കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയതായി അറിയുന്നു. ഏപ്രില്‍ ഒന്നുമുതല്‍ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും പുതിയ നികുതി ബാധകമായിരിക്കും. എന്നാല്‍ 65 വയസ്സിനു മുകളിലുള്ള കുവൈത്തി പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, നാടുകടത്തപ്പെടുന്നവര്‍, 2 വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവരെ നികുതിയില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നാട്ടിലേക്കുള്ള ഒരു വിമാന ടിക്കറ്റിനു ചുരുങ്ങിയത് 8 ദിനാറിന്റെ വര്‍ധനവ് ഉണ്ടാവും.