യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ മരിച്ചു; വിമാനം അടിയന്തിരമായി നിലത്തിറക്കി

അബൂദബിയിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം രാജസ്ഥാനില്‍ കൊണ്ടുപോയി സംസ്‌കരിക്കും

Update: 2019-05-14 17:16 GMT
യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ മരിച്ചു; വിമാനം അടിയന്തിരമായി നിലത്തിറക്കി

അബൂദബി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നു ഇറ്റലിയിലെ മിലന്‍ മാല്‍പെന്‍സാ വിമാനത്താവളത്തിലേക്ക് യാത്ര പോവുകയായിരുന്ന ഇന്ത്യക്കാരന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് അബൂദബിയില്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി. രാജസ്ഥാന്‍ സ്വദേശിയായ കൈലേഷ് ചന്ദ്ര സൈനി(52)യാണ് മരണപ്പെട്ടത്. മകന്‍ ഹീരാ ലാല്‍ സൈനിയോടപ്പം യാത്ര ചെയ്യുമ്പോഴാണ് മരണം സംഭവിച്ചത്. അബൂദബിയിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം രാജസ്ഥാനില്‍ കൊണ്ടുപോയി സംസ്‌കരിക്കും.




Tags:    

Similar News