ഭാരതീയന്‍ എന്ന നിലക്ക് പറഞ്ഞത്; മോദി പ്രശംസയില്‍ ന്യായീകരണവുമായി തരൂര്‍

Update: 2025-03-19 05:57 GMT
ഭാരതീയന്‍ എന്ന നിലക്ക് പറഞ്ഞത്; മോദി പ്രശംസയില്‍ ന്യായീകരണവുമായി തരൂര്‍

ന്യൂഡല്‍ഹി: മോദി പ്രശംസയെ ന്യായീകരിച്ച് ശശി തരൂര്‍. താന്‍ പറഞ്ഞതില്‍ രാഷ്ട്രീയം ഇല്ലെന്നും ഒരു ഭാരതീയന്‍ എന്ന നിലക്ക് പറഞ്ഞതാണെന്നുമാണ് പ്രസ്താവന. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയവെയാണ് പരാമര്‍ശം.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു നിലപാട് പറഞ്ഞിരുന്നു. റഷ്യ യുക്രൈന്‍ ബന്ധത്തില്‍ മോദിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ആ നിലപാട് തെറ്റായി പോയെന്നും മോദി റഷ്യയ്ക്കും യുക്രൈനും ഒരു പോലെ വേണ്ടപ്പെട്ട ആളാണ് എന്നതാണ് തന്റെ ഇപ്പോഴത്തെ നിലപാടാണെന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന.

അതേസമയം തരൂരിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തരൂരിനെ അഭിനന്ദിച്ചു. തരൂരിന്റെ പരാമര്‍ശം കെ സുരേന്ദ്രന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വച്ചു.

Tags:    

Similar News