വഖഫ് ഭൂമി തട്ടിപ്പ് :സമഗ്ര അന്വേഷണം നടത്തണം: ഐഎന്‍എല്‍

വഖഫ് ഭൂമി തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് ഐഎന്‍എല്‍ ദേശിയ ഖജാന്‍ജി ഡോ.എ എ അമീന്‍

Update: 2020-06-30 12:19 GMT

ആലപ്പുഴ: വഖഫ് ഭൂമി തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് ഐഎന്‍എല്‍ ദേശിയ ഖജാന്‍ജി ഡോ.എ എ അമീന്‍ ആവശ്യപ്പെട്ടു. മുനിസിപ്പല്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നമുന്നോടിയായുള്ള ഐഎന്‍എല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനചെയ്യുകയായിരുന്നഅദ്ദേഹം. ഐഎന്‍എല്‍ ഇടതുമുന്നണിയുടെ ഭാഗമായതിന് ശേഷം നടക്കുന്ന ആദ്യത്തെ മുനിപ്പല്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ീ സാഹചര്യത്തില്‍ ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ മണ്ഡലം, മുനിസിപ്പല്‍ പഞ്ചായത്ത് കൗണ്‍സിലും വാര്‍ഡ് തല കണ്‍വെന്‍ഷനുകളും വിളിച്ചു ചേര്‍ക്കുവാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിച്ചു.ജില്ലാപ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറ ,ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് ,ജില്ലാ ഖജാന്‍ജി ഷാജികൃഷ്ണന്‍, കെ മോഹനന്‍, എ ബി നൗഷാദ് ഹബീബുള്ളാ എ കെ ഉബെസ്, വി പി ലത്തീഫ്,സംസ്ഥാന സെക്രട്ടിയേറ്റ് അംഗം ചാരംമൂട് സാദത്ത് ആറ്റക്കുഞ്ഞ് വി എസ് ബഷീര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. 

Tags:    

Similar News