മാധ്യമ പ്രവര്‍ത്തകര്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണം:അഡ്വ.എ എം ആരിഫ് എം പി
മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടാതിരിക്കുവാന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.പുതിയ തലമുറ മാധ്യമ പ്രവര്‍ത്തനരംഗത്തേക്ക് കടന്ന് വരണം. പ്രാദേശിക വിഷയങ്ങളില്‍ സത്യസന്ധമായ വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ കഴിയണമെന്നും എ എം ആരിഫ് എംപി കൂട്ടിച്ചേര്‍ത്തു
ആലപ്പുഴ: മാധ്യമ പ്രവര്‍ത്തകര്‍ സ്വയം വിമര്‍ശനത്തിന് തയ്യാറകണമെന്ന് അഡ്വ.എ എം ആരിഫ് എംപി.ആലപ്പുഴ പ്രസ് ക്ലബ്ബും കേരള മീഡിയ അക്കാദമിയും പത്രപ്രവര്‍ത്തക്കായി ആലപ്പുഴയില്‍ സംഘടിപ്പിച്ച ഏകദിന ശിലപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടാതിരിക്കുവാന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.പുതിയ തലമുറ മാധ്യമ പ്രവര്‍ത്തനരംഗത്തേക്ക് കടന്ന് വരണം. പ്രാദേശിക വിഷയങ്ങളില്‍ സത്യസന്ധമായ വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ കഴിയണമെന്നും എ എം ആരിഫ് എംപി കൂട്ടിച്ചേര്‍ത്തു.കേരളാ മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു.പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ യു ഗോപകുമാര്‍, മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ കല, ആര്‍ രാജേഷ് സംസാരിച്ചു.സമൂഹമാധ്യമകാലത്തെ മാധ്യമ പ്രവര്‍ത്തനം, എന്ന വിഷയത്തില്‍ മനോരമ ന്യൂസ് പ്രൊഡ്യൂസര്‍ എ അയ്യപ്പദാസും വാര്‍ത്ത എവിടെവരെ എന്ന വിഷയക്കെ ആസ്പദമാക്കി മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രനും സംസാരിച്ചു.