മാധ്യമ വിലക്കിലൂടെ കേന്ദ്രസര്‍ക്കാര്‍ എല്ലാവരെയും കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നു:ഷംസുദ്ദീന്‍ മന്നാനി
ഡല്‍ഹിയുടെ തെരുവീഥികളില്‍ മനപൂര്‍വ്വംകലാപം അഴിച്ച് വിട്ട് മനുഷ്യരെ കൊന്നൊടുക്കി കലാപകാരികള്‍ ആനന്ദനൃത്തമാടുമ്പോഴും ഇന്ത്യന്‍ ഭരണകൂടം കലാപകാരികള്‍ക്ക്എല്ലാ വിധ ഒത്താശയുംചെയ്ത് കൊടുക്കുകയായിരുന്നു.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നീങ്ങുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കുവാനുള്ള മോദി -അമിത്ഷാ കൂട്ടുകെട്ടിന്റെ കുല്‍സിത ബുദ്ധിയാണ് ആക്രമണത്തിന് പിന്നിലെന്നും ഷംസുദ്ദീന്‍ മന്നാനി പറഞ്ഞു
അരൂര്‍: സര്‍ക്കാരിന്റെ തീട്ടൂരത്തിനനസരുച്ച് പ്രവര്‍ത്തിക്കാത്തതിന്റെ പേരില്‍ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ വാളോങ്ങിയ കേന്ദ്ര സര്‍ക്കാര്‍ എല്ലാവരേയും കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുകയാണെന്ന് കേരളാ മുസ് ലിം യുവജന ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി.ദേശിയപൗരത്വ നിയമഭേദഗതിക്കെതിരെയുള്ള തുടര്‍സമരങ്ങളുടെ ഭാഗമായി ദക്ഷിണ കേരളാ ലജനത്തുല്‍ മുഅല്ലിമീന്‍ ചന്തിരൂര്‍ മേഖലാ കമ്മിറ്റി ബഹുസ്വര ഇന്ത്യക്ക് കാവിലിരിക്കുക ഫാസിസത്തെ നാടുകടത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി മസ്ജിദുല്‍ അമാന്‍ ഗ്രൗണ്ടില്‍ നടത്തിയ, സംഗമത്തില്‍ മുഖ്യ പ്രഭാഷണംനടത്തുകയായിരുന്നുഅദ്ദേഹം.
ഡല്‍ഹിയുടെ തെരുവീഥികളില്‍ മനപൂര്‍വ്വംകലാപം അഴിച്ച് വിട്ട് മനുഷ്യരെ കൊന്നൊടുക്കി കലാപകാരികള്‍ ആനന്ദനൃത്തമാടുമ്പോഴും ഇന്ത്യന്‍ ഭരണകൂടം കലാപകാരികള്‍ക്ക്എല്ലാ വിധ ഒത്താശയുംചെയ്ത് കൊടുക്കുകയായിരുന്നു.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നീങ്ങുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കുവാനുള്ള മോദി -അമിത്ഷാ കൂട്ടുകെട്ടിന്റെ കുല്‍സിത ബുദ്ധിയാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.ദക്ഷിണകേരളാ ജംയ്യത്തുല്‍ ഉലമസംസ്ഥാന വൈസ്പ്രസിഡന്റ് വി എം അബ്ദുല്ലാ മൗലവി ഉദ്ഘാടനം ചെയ്തു.കെ കെ അബ്ദുല്‍ഹമീദ് ബാഖവി അധ്യക്ഷത വഹിച്ചു.കെ ബി ഫത്ഹുദ്ദീന്‍ മൗലവി,എന്‍ കെ അബ്ദുല്‍ മജീദ് മൗലവി, പി എ മുഹമ്മദ് കുട്ടി റഷാദി, അബൂബക്കര്‍ ഫൈസി, അബ്ദുല്‍ അസീസ് ബാഖവി മണ്ണാര്‍ക്കാട്, യൂസഫ്‌സഖാഫി, മുനീര്‍ അബറാരി, ഫസലുദ്ദീന്‍ റഹ്മാന്‍, പി പി മക്കാര്‍ ഹാജി, കബീര്‍ ഹാജി സംസാരിച്ചു.