പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് വി. ഗോപാല ഗൗഡ
റിപ്പബ്ലിക് ഇന്ത്യ 70 വര്‍ഷം പിന്നിടുമ്പോള്‍ നിയമം ഭേദഗതി ചെയ്യുകയും ഇന്ത്യയില്‍ ജനിച്ചവരെ വിദേശികളായി മുദ്രയടിക്കുകയും അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നു താമസിക്കുന്നവരെ പൗരന്‍മാരായി അംഗീകരിക്കുയുമാണ് ചെയ്യുന്നതെന്നും ജസ്റ്റിസ് വി. ഗോപാല ഗൗഡ കുറ്റപ്പെടുത്തി.
1999ല്‍ എസ് ആര്‍ ബൊമ്മിയുടെ കേസില്‍ സുപ്രീം കോടതി പറഞ്ഞത് പാര്‍ലമെന്റിനോ സംസ്ഥാന നിയമസഭയ്‌ക്കോ മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമം നടപ്പാക്കാന്‍ കഴിയില്ല എന്നാണ്. അസമിലെ പൗരന്മാരായ പലര്‍ക്കും അവരുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അവരുടെ പൗരത്വം തെളിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സംസ്ഥാനത്തേക്ക് കുടിയേറിയ ലക്ഷക്കണക്കിന് ആളുകള്‍ അസമിലുണ്ട്. മുന്‍പ് വസ്തുതാന്വേഷണ സമിതിയുടെ ചെയര്‍മാനായി അസം സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമായതാണ് ഈ കാര്യം. 'ജനസംഖ്യയുടെ 50 ശതമാനത്തിലധികം നിരക്ഷരരും രേഖകള്‍ സൂക്ഷിക്കാത്തവരുമായ ഒരു രാജ്യത്ത്, അവരുടെ പൗരത്വം തെളിയിക്കാന്‍ സര്‍ക്കാര്‍ രേഖ ആവശ്യപ്പെടുകയാണ്. അതും നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷം,' ജസ്റ്റിസ് വി. ഗോപാല ഗൗഡ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട് സൂചിപ്പിച്ചു.
അവസാന എന്‍ആര്‍സി പട്ടികയില്‍ അസമില്‍ 1.9 ദശലക്ഷം ആളുകള്‍ക്കെങ്കിലും അവരുടെ പൗരത്വം നഷ്ടപ്പെട്ടുവെന്നും ജസ്റ്റിസ് പറഞ്ഞു. റിപ്പബ്ലിക് ഇന്ത്യ 70 വര്‍ഷം പിന്നിടുമ്പോള്‍ നിയമം ഭേദഗതി ചെയ്യുകയും ഇന്ത്യയില്‍ ജനിച്ചവരെ വിദേശികളായി മുദ്രയടിക്കുകയും അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നു താമസിക്കുന്നവരെ പൗരന്‍മാരായി അംഗീകരിക്കുയുമാണ് ചെയ്യുന്നതെന്നും ജസ്റ്റിസ് വി. ഗോപാല ഗൗഡ കുറ്റപ്പെടുത്തി.