പൗരത്വ നിയമ ഭേദഗതി : അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ മുസ്ലിംസമുദായത്തെ മുറിവേല്‍പ്പിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍
പൗരത്വം നല്‍കുമ്പോള്‍ പ്രത്യേക സമുദായങ്ങളെ മാറ്റി നിര്‍ത്തുന്നത് മതധ്രുവീകരണത്തിന് കാരണമാകും.പൗരത്വഭേദഗതി വിഷയത്തില്‍ മുസ്ലിം സമുദായത്തിലുണ്ടായ ആശങ്കകള്‍ അകറ്റുന്നതിനും ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതിനുമായി ഫെബ്രുവരി 10ന് അയ്യപ്പധര്‍മ സേന ഉത്തരമേഖല സെക്രട്ടറി സുനില്‍ വളയംകുളം ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ 24 മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കുമെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചു
കൊച്ചി: പൗരത്വനിയമഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ മുസ്ലിംസമുദായത്തെ മുറിവേല്‍പ്പിക്കുന്നതാണെന്ന് അയ്യപ്പധര്‍മ സേന ദേശീയ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പൗരത്വം നല്‍കുമ്പോള്‍ പ്രത്യേക സമുദായങ്ങളെ മാറ്റി നിര്‍ത്തുന്നത് മതധ്രുവീകരണത്തിന് കാരണമാകുമെന്നും രാഹൂല്‍ ഈശ്വര്‍ വ്യക്തമാക്കി.പൗരത്വഭേദഗതി വിഷയത്തില്‍ മുസ്ലിം സമുദായത്തിലുണ്ടായ ആശങ്കകള്‍ അകറ്റുന്നതിനും ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതിനുമായി ഫെബ്രുവരി 10ന് അയ്യപ്പധര്‍മ സേന ഉത്തരമേഖല സെക്രട്ടറി സുനില്‍ വളയംകുളം ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ 24 മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കുമെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചു.
മറ്റ് രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതില്‍ നിന്ന് മുസ്ലിം സമുദായത്തെ മാത്രം പ്രത്യേകമായി മാറ്റി നിര്‍ത്തിയത് അംഗീകരിക്കാനാകില്ല. ഇതിന് പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളുമുണ്ടാകാം. നിയമം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കിയപ്പോള്‍ അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ അതിരുവിട്ടതാണ്. ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിം മത വിശ്വാസികളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള സംസാരമാണ് ആഭ്യന്തരമന്ത്രിയില്‍ നിന്നുണ്ടായിട്ടുള്ളത്.മതം അടിസ്ഥാനമാക്കിയുള്ള പൗരത്വ വീതംവയ്ക്കലിനെ ന്യായികരിക്കുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പ്രശോബ്, സുനില്‍ വളയംകുളം എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.