ക്രിസ്തുമസ് ആഘോഷത്തിനായി കേക്ക് മിക്‌സിംഗ്
നെടുമ്പാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ട് സംഘടിപ്പിച്ച കേക്ക് മിക്സിങ്ങ് ആഘോഷ ചടങ്ങ് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു
നെടുമ്പാശ്ശേരി: ക്രിസ്തുമസിനും, ന്യൂഇയറിനും മുന്നോടിയായി നെടുമ്പാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ട് സംഘടിപ്പിച്ച കേക്ക് മിക്സിങ്ങ് ആഘോഷ ചടങ്ങില്‍ പങ്കെടുത്തത് ഏഷ്യന്‍ യൂറോപ്പ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇരുപത്തിയഞ്ച് മോഡലുകള്‍. സാജ് എര്‍ത്തിന്റെ ഗാറ്റ്സ്ബി പാര്‍ട്ടി ഹാളില്‍ ആണ് കേക്ക് മിക്സിങ്ങ് ചടങ്ങ് നടന്നത്. കേക്കിന് അതുല്ല്യമായ സ്വാദും, സുഗന്ധവും ലഭിക്കാനാണ് ക്രിതുമസിന് ആറാഴ്ച്ച മുന്‍പ് കേക്ക് മിക്സിങ്ങ് ചടങ്ങ് നടത്തുന്നതെന്ന് സാജ് എര്‍ത്ത് റിസോര്‍ട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ മിനി സാജന്‍ വര്‍ഗ്ഗീസ് പറഞ്ഞു. എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് കേക്ക് മിക്‌സിങ്ങ് ഉദ്ഘാടനം ചെയ്തു.