കുസാറ്റ് ദുരന്തം; അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് റിപ്പോര്‍ട്ട്

ഹര്‍ജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും.

Update: 2024-01-17 06:16 GMT

കൊച്ചി: കുസാറ്റ് അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പോലിസ് റിപ്പോര്‍ട്ട്. സംഗീതനിശയ്ക്ക് ആസൂത്രണമോ മുന്നൊരുക്കുമോ ഉണ്ടായില്ലെന്നും ഹൈക്കോടതിയില്‍ പോലിസ് റിപ്പോര്‍ട്ട് നല്‍കി. എത്രപേര്‍ എത്തുമെന്നു പോലും സംഘാടകര്‍ക്കറിയില്ലായിരുന്നു. കുസാറ്റില്‍ നിന്നുപോലും നാലായിരം പേര്‍ പങ്കെടുത്തു.

ഓഡിറ്റോറിയം നിര്‍മാണത്തിലെ പോരായ്മകളും ദുരന്തത്തിലേക്ക് നയിച്ചു എന്ന് പോലിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൃക്കാക്കര അസി. കമ്മീഷണര്‍റാണ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നല്‍കിയ ഹര്‍ജിയിലാണ്, പോലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹര്‍ജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും.




Tags:    

Similar News