പാലാരിവട്ടംപാലം : നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട്,വിജിലന്‍സ് അന്വേഷണ റിപോര്‍ടിനു ശേഷം നടപടിയെന്ന് മന്ത്രി ജി സുധാകരന്‍
വിജിലന്‍സിന്റെ റിപോര്‍ട് കിട്ടിയതിനു ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.യുഡിഎഫ് കാലത്ത് നിര്‍മാണം നടത്തിയ പാലത്തിന്റ നിര്‍മാണ പ്രവര്‍ത്തനം സംബന്ധിച്ച് കൃത്യമായ അവലോകനം നടത്തിയില്ല.ഇത് ക്രമക്കേടിന് വഴിയൊരുക്കി.ഇതിനു കാരണക്കാരായവര്‍ക്കെതിരെ ഉറപ്പായും നടപടിയുണ്ടാകും. പാലത്തിന്റെ നിര്‍മാണത്തിലും ഭരണ നിര്‍വഹണ തലത്തിലും ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ട്. വിജിലന്‍സ് റിപോര്‍ട് കിട്ടിക്കഴിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകും
കൊച്ചി: എറണാകുളം പാലാരിവട്ടം മേല്‍പാല നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നിട്ടുണ്ടെന്നും പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മന്ത്രി ജി സുധാകാരന്‍. തകരാറിലായതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേല്‍പാലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സിന്റെ റിപോര്‍ട് കിട്ടിയതിനു ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.യുഡിഎഫ് കാലത്ത് നിര്‍മാണം നടത്തിയ പാലത്തിന്റ നിര്‍മാണ പ്രവര്‍ത്തനം സംബന്ധിച്ച് കൃത്യമായ അവലോകനം നടത്തിയില്ല.ഇത് ക്രമക്കേടിന് വഴിയൊരുക്കി.ഇതിനു കാരണക്കാരായവര്‍ക്കെതിരെ ഉറപ്പായും നടപടിയുണ്ടാകും.
പാലത്തിന്റെ നിര്‍മാണത്തിലും ഭരണ നിര്‍വഹണ തലത്തിലും ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ട്. വിജിലന്‍സ് റിപോര്‍ട് കിട്ടിക്കഴിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകും. വഷയം സംബന്ധിച്ച് താന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു.ഇന്നലെ തന്നെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ഇന്ന് രാവിലെ ഇത് സംബന്ധിച്ച് ഫയല്‍ വിജിലന്‍സിന് കൈമാറി.ഡിപാര്‍ട് മെന്റ് വിജിലന്‍സ് അല്ല വിജിലന്‍സ് ആന്റ് ആന്റികറപ്ക്ഷന്‍ ബ്യൂറോയാണ് അന്വേഷിക്കുന്നത്.രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അന്വേഷണമല്ല ഇത്. പാലാരിവട്ടം മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ എന്‍ജിനീയര്‍മാരും തകര്‍ച്ചയ്ക്ക് ഉത്തരവാദികളാണ്.ഒപ്പം റോഡ്‌സ് ആന്റ് ബ്രിഡജസ് കോര്‍പറേഷനും ഉത്തരവാദിത്വമുണ്ട്.നിര്‍മാണ വേളയില്‍ കൃത്യമായ അവലോകനം നടത്തിയിരുന്നുവെങ്കില്‍ കുറവുകള്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു.എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ല.എസ്്റ്റിമേറ്റ് പുതുക്കാന്‍ വേണ്ടി മാത്രമാണ് യോഗം ചേര്‍ന്നിരുന്നത്.പാലത്തിന്റെ അറ്റകുറ്റപ്പണി മാത്രമല്ല നടത്തുന്നത് ഒരു മാസത്തിനു ശേഷം പുനസ്ഥാപിക്കലാണ് നടത്താനുദ്ദേശിക്കുന്നതെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
തകരാറിലായ പാലാരിവട്ടം മേല്‍പാലം മെയ് ഒന്നിനാണ് പുനര്‍നിര്‍മാണത്തിനായി അടച്ചിട്ടത്. ഇതേ തുടര്‍ന്ന് ഗതാഗതകുരുക്കും രൂക്ഷമാണ്.കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ പാലം ചുരുങ്ങിയ നാളുകള്‍ കൊണ്ടു തന്നെ തകരാന്‍ ആരംഭിച്ചിരുന്നു.