കാത്തിരിപ്പിന് വിരാമം ;പട്ടിപ്പാറ-ഹിദായത്ത് നഗര്‍ അക്വഡേറ്റ് പാലത്തില്‍ വെളിച്ചമെത്തിച്ച് എസ്ഡിപി ഐ
അധികാരം ഏല്‍പിക്കപ്പെട്ടവര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞു നില്‍ക്കുമ്പോള്‍ എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം വെങ്ങോല പഞ്ചായത്ത് പോഞ്ഞാശ്ശേരി, ഹിദായത്ത് നഗര്‍ ബ്രാഞ്ചാണ് ജനകീയ പങ്കാളിത്തത്തോടെ അക്വഡേറ്റ് പാലത്തില്‍ സോളാര്‍ പാനല്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്
കൊച്ചി: സോളാര്‍ പാനല്‍ സ്ട്രീറ്റ് ലൈറ്റുകള്‍ എസ്ഡിപിഐ നാടിന് സമര്‍പ്പിച്ചു. 1960-കള്‍ മുതല്‍ അധികാരികളുടെ അവഗണന മൂലം ഇരുട്ടിലായിരുന്ന പട്ടിപ്പാറ-ഹിദായത്ത് നഗര്‍ അക്വഡേറ്റ് പാലത്തിലാണ് എസ്ഡിപി ഐയുടെ നേതൃത്വത്തില്‍ വെളിച്ചമെത്തിച്ചത്.അധികാരം ഏല്‍പിക്കപ്പെട്ടവര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞു നില്‍ക്കുമ്പോള്‍ എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം വെങ്ങോല പഞ്ചായത്ത് പോഞ്ഞാശ്ശേരി, ഹിദായത്ത് നഗര്‍ ബ്രാഞ്ചാണ് ജനകീയ പങ്കാളിത്തത്തോടെ അക്വഡേറ്റ് പാലത്തില്‍ സോളാര്‍ പാനല്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്.നൂറ് കണക്കിന് ജനങ്ങള്‍ക്ക് ഗുണകരമായ പദ്ധതി എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് നാടിന് സമര്‍പ്പിച്ചു. നേതാക്കളായ ബാബു വേങ്ങൂര്‍,വി കെ ഷൗക്കത്തലി, ഷിഹാബ് വല്ലം, നിഷാദ് വള്ളൂരാന്‍, യൂസഫ് ചാമക്കാടി, വി പി യൂസഫ്, ഷുക്കൂര്‍ മരോട്ടിച്ചോട്, അന്‍വര്‍ അലി, സുധീര്‍ പാലക്ക,വി ജെ അലിയാര്‍, മന്‍സൂര്‍ ചടങ്ങില്‍ സംബന്ധിച്ചു.