അപകടം വിട്ടൊഴിയാതെ ഹനാന്‍; വീണ്ടും പരിക്കേറ്റ് ആശുപത്രിയില്‍
വരാപ്പുഴ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍ തലയിലിടിച്ചാണ് പരിക്കേറ്റത്.
കൊച്ചി: പഠനത്തിനിടെ ഉപജീവനത്തിനായി യൂണിഫോമില്‍ മീന്‍ വില്‍പന നടത്തി ശ്രദ്ധേയയായ ഹനാനെ അപകടം വിട്ടൊഴിയുന്നില്ല. തലയ്ക്ക് പരിക്കേറ്റ ഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരാപ്പുഴ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍ തലയിലിടിച്ചാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കലൂര്‍ ഭാഗത്ത് മീന്‍ കച്ചവടം നടത്താന്‍ വരാപ്പുഴയില്‍ നിന്ന് മൊത്തമായി മീന്‍ വാങ്ങി പെട്ടിയിലാക്കി വാഹനത്തില്‍ കയറ്റുമ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിന്‍വശത്തെ ഡോര്‍ വലിച്ചടയ്ക്കുന്നതിനിടെ തലയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.
തലമുറിഞ്ഞ് ചോര ഒഴുകി. കൂടെയുണ്ടായിരുന്ന െ്രെഡവര്‍ ഹനാനെ സമീപത്തുളള മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. തുടര്‍ന്ന് ഇടപ്പളളിയിലെ ആശുപത്രിയില്‍ എത്തിച്ചു. നേരത്തെ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മുതുകില്‍ ബെല്‍റ്റ് കെട്ടിയാണ് ഹനാന്‍ മീന്‍ കച്ചവടം നടത്തുന്നത്.