ഭാവിവ്യവസായ സംരഭകര്‍ക്കായി ഇന്റര്‍ കോളിജിയറ്റ് മല്‍സരം നടത്തി
സ്റ്റാര്‍ പൈപ്‌സ് 'ഐക്കണ്‍ 2കെ21' കിരീടം ജാര്‍ഖണ്ട് സേവിയര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ പ്രണയ് ഗുപ്ത നേടി
കൊച്ചി: ഭാവിവ്യവസായ സംരഭകരെ കണ്ടെത്തുന്നതിനായി കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് ഓണ്‍ലൈനായി ഇന്റര്‍ കോളിജിയറ്റ് മല്‍സരം 'ഐക്കണ്‍ 2കെ21' സംഘടിപ്പിച്ചു. ബിസിനസ്സ് ആശയം സൃഷ്ടിക്കല്‍, തീരുമാനമെടുക്കല്‍, പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നി ഘടകങ്ങള്‍ മത്സരം വിലയിരുത്തി.
കാനഡ, ജര്‍മ്മനി, ലണ്ടന്‍, ഷാര്‍ജ, ദുബായ് എന്നിവയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 64 പേര്‍ 'ഐക്കണ്‍ 2കെ21' ല്‍ പങ്കെടുത്തു. കോളേജ് ഡയറക്ടര്‍ റവ:ഡോ.മാത്യു വട്ടത്തറ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു പ്രിന്‍സിപ്പല്‍ ഫാ.അജീഷ് പുതുശ്ശേരി അനുമോദ പ്രസംഗം നടത്തി. സ്റ്റാര്‍ പൈപ്‌സ് 'ഐക്കണ്‍ 2കെ21' കിരീടം ജാര്‍ഖണ്ട്് സേവിയര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ പ്രണയ് ഗുപ്ത നേടി.
പ്യൂമ സ്‌പോണ്‍സര്‍ ചെയ്ത പ്രോത്സാഹന സമ്മാനം ബംഗളൂരുവിലെ സിഎംഎസ് ബിസിനസ് സ്‌കൂളിലെ എം േ്രപരണ , ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ ഐശ്വര്യ മാര്‍ട്ടിന്‍ എന്നിവര്‍ക്ക് സമ്മാനിച്ചു. ജോ വര്‍ക്കി ചടങ്ങില്‍ മുഖ്യാതിഥിയായി.