കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ അവകാശ പത്രിക സമര്‍പ്പിച്ചു

Update: 2021-08-11 07:25 GMT

കാക്കനാട്: കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അവകാശ പത്രിക സമര്‍പ്പിച്ചു.

ദേശീയ സംസ്ഥാന പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ പ്രീ പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെ അറബി ഭാഷാപഠനം ഉറപ്പുവരുത്തുക, സച്ചാര്‍- പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുകയും അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കുകയും ചെയ്യുക, അധ്യാപക ഒഴിവുകളില്‍ പിഎസ്‌സി നിയമനം നടത്തുക, നിയമനം നടത്തുന്നത് വരെ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുക, അധ്യാപക തസ്തികകളിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കുക, 2020 21,21 22 വര്‍ഷങ്ങളില്‍ ഫുള്‍ടൈം ബെനിഫിറ്റ് അര്‍ഹത നേടിയവര്‍ക്ക് ആ ആനുകൂല്യം നല്‍കുക, പാര്‍ട്ട് ടൈം സര്‍വീസ് എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക, അറബിക് ബിഎഡ്, ഡിഎല്‍എഡ് സെന്ററുകളും സീറ്റുകളും വര്‍ധിപ്പിക്കുക, മുസ്‌ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അര്‍ഹരായ എല്ലാ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും നല്‍കുക, സമ്പൂര്‍ണയുടെ അടിസ്ഥാനത്തില്‍ ഫിക്‌സേഷന്‍ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവകാശപത്രികയിലുള്ളത്.

ജില്ലാ പ്രസിഡന്റ് എം എ ഹംസ, ജില്ലാ ജനറല്‍ സെക്രട്ടറി പി എ അബ്ദുള്‍ നാസര്‍, എറണാകുളം സബ് ജില്ലാ സെക്രട്ടറി പി എ ഖമറുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News