വ്യാപാരികളെയും കര്‍ഷകരെയും സര്‍ക്കാര്‍ ഒരുപോലെ വഞ്ചിച്ചു : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
സംസ്ഥാന സര്‍ക്കാരിന്റെ വിവിധങ്ങളായ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരെ കാക്കാനാട് കലക്ടറേറ്റിലേയ്ക്ക് വ്യാപാരികള്‍ മാര്‍ച്ച് നടത്തി
കൊച്ചി:ഇടത് സര്‍ക്കാര്‍ വ്യാപാരികളെയും കര്‍ഷകരെയും ഒരുപോലെ വഞ്ചിച്ചുവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധങ്ങളായ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരെ കാക്കാനാട് കലക്ടറേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഫര്‍ സോണിന്റെ പേരില്‍ കര്‍ഷകരെയും, അംഗീകാരമില്ലാത്ത കെ റെയില്‍ പദ്ധതിയുടെ പേരില്‍ നിര്‍ബന്ധിത സര്‍വ്വെയും കുടിയിറക്കലും , പകരം സംവിധാനം ഒരുക്കാതെയുള്ള പ്ലാസ്റ്റിക്ക് നിരോധനം, അടിക്കടിയുള്ള വൈദ്യുതി നിരക്ക് വര്‍ധനവും അതിന്റെ പേരില്‍ അധിക ഡെപ്പോസിറ്റ് അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് , ചെറുകിട വ്യാപാരികളെ ദോഷമായി ബാധിക്കുന്ന തരത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജിഎസ്ടി തുടങ്ങി വിവിധങ്ങളായ ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ വ്യാപാരികള്‍ ഉന്നയിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക്കില്‍ പായ്ക്ക് ചെയ്ത് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന നിര്‍മ്മാതാക്കളെ വെറുതെ വിട്ടിട്ട് അതേ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന പെട്ടിക്കടകള്‍ക്ക് വരെ നിരോധിത പ്ലാസ്റ്റിക്കിന്റെ പേരില്‍ നോട്ടീസും പിഴയും ഈടാക്കാന്‍ ഉദ്യോഗസ്ഥര്‍ കടകളില്‍ കയറിയാല്‍ എന്തുവിലകൊടുത്തും ചെറുക്കുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.
കാക്കനാട് വ്യാപാര ഭവനില്‍ നിന്നും ആരംഭിച്ച പടുകൂറ്റന്‍ റാലി വ്യാപാരികളുടെ ശക്തി പ്രകടനം കൂടിയായി മാറി. എറണാകുളം മേഖലാ പ്രസിഡന്റ് എം സി പോള്‍സണ്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എ ജെ റിയാസ്, ഖജാന്‍ജി സി എസ് അജ്മല്‍, അസീസ് മൂലയില്‍, ഡിലൈറ്റ് പോള്‍, എം കെ രാധാകൃഷ്ണന്‍, ജോസ് വര്‍ഗീസ്, പി എ കബീര്‍, എന്‍ പി അബ്ദുള്‍ റസാഖ്, ജിമ്മി ചക്യത്ത്, ഇ കെ സേവ്യര്‍, സി ജി ബാബു, ജോസ് കുര്യാക്കോസ്, സുബൈദ നാസര്‍, കെ എസ് നിഷാദ്, വിന്‍സെന്റ് സംസാരിച്ചു.