ലോക്ക് ഡൗണ്‍: തീപ്പെട്ടിക്കൊള്ളി നിര്‍മാണ യൂനിറ്റുകളിലെ പാഴ്മരങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം

കേരള സ്റ്റേറ്റ് മാച്ച് സ്പ്ലിന്റ്‌സ് & വീനേഴ്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായമന്ത്രി, തൊഴില്‍മന്ത്രി എന്നിവര്‍ക്ക് ഇ- മെയില്‍ വഴിയും തീപ്പെട്ടി കൊള്ളി നിര്‍മാണയൂനിറ്റുകളുള്ള ജില്ലകളിലെ കലക്ടര്‍മാര്‍ക്കും ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍മാര്‍ക്ക് നേരിട്ടും ഇ- മെയില്‍ വഴിയും അപേക്ഷ സമര്‍പ്പിച്ചത്.

Update: 2020-04-04 13:10 GMT

കൊച്ചി: കൊവിഡ് 19 ബാധയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൂര്‍ണമായും അടച്ചിട്ട തീപ്പെട്ടിക്കൊള്ളി നിര്‍മാണ യൂനിറ്റുകളില്‍ ബാക്കിയായ പാഴ്മരങ്ങള്‍ നശിച്ചുപോവാതെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം. കേരള സ്റ്റേറ്റ് മാച്ച് സ്പ്ലിന്റ്‌സ് & വീനേഴ്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായമന്ത്രി, തൊഴില്‍മന്ത്രി എന്നിവര്‍ക്ക് ഇ- മെയില്‍ വഴിയും തീപ്പെട്ടി കൊള്ളി നിര്‍മാണയൂനിറ്റുകളുള്ള ജില്ലകളിലെ കലക്ടര്‍മാര്‍ക്കും ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍മാര്‍ക്ക് നേരിട്ടും ഇ- മെയില്‍ വഴിയും അപേക്ഷ സമര്‍പ്പിച്ചത്. തീപ്പെട്ടിക്കൊള്ളി നിര്‍മാണത്തിനായി ഉപയോഗിക്കുന്ന പാഴ്മരങ്ങള്‍ പത്തുദിവസങ്ങള്‍ക്കുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ അവ നശിച്ചുപോവുകയും ഉപയോഗശൂന്യമാവുകയും ചെയ്യും.

ലോക്ക് ഡൗണ്‍ മൂലം കേരളത്തിലെ തീപ്പെട്ടിക്കൊള്ളി നിര്‍മാണ യൂനിറ്റുകളില്‍ ഉപയോഗിക്കാന്‍ തീര്‍ക്കാന്‍ സാധിക്കാതെ മിച്ചംവന്ന ലക്ഷക്കണക്കിന് തുക വിലമതിക്കുന്ന പാഴ്മരങ്ങള്‍ നശിച്ചുപോവാന്‍ തുടങ്ങിയിരിക്കുകയാണ്. ഈ പാഴ്മരങ്ങള്‍ ഇപ്പോഴെങ്കിലും ഉപയോഗിച്ച് തീര്‍ത്തില്ലെങ്കില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കേരളത്തിലെ തീപ്പെട്ടിക്കൊള്ളി നിര്‍മാണ യൂനിറ്റുകള്‍ക്ക് വരും. അതുകൊണ്ട് ഈ പാഴ്മരങ്ങള്‍ ഉപയോഗിച്ച് തീപ്പെട്ടിക്കൊള്ളിയാക്കി മാറ്റാനുള്ള അനുമതി തരണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ എം ഹുസൈനും സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോണ്‍ പോളും സംസ്ഥാന സര്‍ക്കാരിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.  

Tags:    

Similar News