ദേശിയ ക്ഷീര ദിനം : മില്‍മയുടെ തൃപ്പൂണിത്തുറ ഡയറി 26 നും, 27 നും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന പാല്‍ ഡയറിയില്‍ പാസ്ചെറയ്സ് ചെയ്തു രോഗാണു വിമുക്തമാക്കി ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ പായ്ക്ക് ചെയ്തു വിപണിയില്‍ എത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടു കണ്ടു മനസിലാക്കാന്‍ സന്ദര്‍ശനം ഉപയോഗപ്പെടുത്താം. മില്‍മയുടെ ഉല്‍പന്നങ്ങളായ നെയ്യ്, തൈര്, ഐസ്‌ക്രീം, സംഭാരം തുടങ്ങിയവയുടെ നിര്‍മാണ രീതികളും മനസിലാക്കാം

Update: 2019-11-22 11:05 GMT

കൊച്ചി : ദേശീയ ക്ഷീര ദിനം പ്രമാണിച്ച് നവംബര്‍ 26 നും, 27 നും മില്‍മയുടെ കൊച്ചിയിലെ തൃപ്പൂണിത്തുറയിലെ സംസ്‌കരണ ശാല പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സന്ദര്‍ശിക്കാം. പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന പാല്‍ ഡയറിയില്‍ പാസ്ചെറയ്സ് ചെയ്തു രോഗാണു വിമുക്തമാക്കി ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ പായ്ക്ക് ചെയ്തു വിപണിയില്‍ എത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടു കണ്ടു മനസിലാക്കാന്‍ സന്ദര്‍ശനം ഉപയോഗപ്പെടുത്താം.

മില്‍മയുടെ ഉല്‍പന്നങ്ങളായ നെയ്യ്, തൈര്, ഐസ്‌ക്രീം, സംഭാരം തുടങ്ങിയവയുടെ നിര്‍മാണ രീതികളും മനസിലാക്കാം. സംസ്‌കരണ വിപണന മേഖലയില്‍ മില്‍മ പാലിച്ചിട്ടുള്ള ഗുണനിയന്ത്രണ പ്രക്രീയകള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടു വ്യക്തമാക്കി വിശ്വാസ്യത ഊട്ടി ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ അറിയിച്ചു.സംസ്ഥാനത്തെ 14 മറ്റു മില്‍മ ഡയറികളിലും പൊതുജനങ്ങള്‍ക്ക് ഇതേ രീതിയില്‍ സന്ദര്‍ശിക്കാനും ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള അവസരവും ഒരുങ്ങും.ഈ ദിവസങ്ങളില്‍ ഇവിടെ പ്രത്യകം സജ്ജമാക്കിയിട്ടുള്ള സ്റ്റാളുകളില്‍ നിന്നും മില്‍മ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News