നിറ്റ്കാ ടവര്‍ പൂര്‍ത്തിയായി: ഒറ്റ മരത്തില്‍ കൂട് കൂട്ടി സാങ്കേതിക വിദഗ്ദ്ധര്‍

പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കായി എന്‍ഐടി കാലിക്കറ്റ് വിഭാവനം ചെയ്ത നിറ്റ്കായുടെ അപ്പാര്‍ട്ട്മെന്റ് പ്രോജക്ടായ 'നിറ്റ്കാ ടവര്‍' അസോസിയേഷന്‍ പ്രസിഡന്റ് തങ്കച്ചന്‍ തോമസ് ഉദ്ഘാടനം ചെയ്തു

Update: 2021-01-28 05:31 GMT

കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് അലുമ്നി അസോസിയേഷന്‍ (നിറ്റ്കാ) വാര്‍ഷിക സമ്മേളനം കാക്കനാട് റെക്ക ക്ലബില്‍ നടന്നു. പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കായി എന്‍ഐടി കാലിക്കറ്റ് വിഭാവനം ചെയ്ത നിറ്റ്കായുടെ അപ്പാര്‍ട്ട്മെന്റ് പ്രോജക്ടായ 'നിറ്റ്കാ ടവര്‍' അസോസിയേഷന്‍ പ്രസിഡന്റ് തങ്കച്ചന്‍ തോമസ് ഉദ്ഘാടനം ചെയ്തു.നിറ്റ്കാ കൊച്ചി സെക്രട്ടറി സമീര്‍ അബ്ദുല്‍ അസീസ്, ഖജന്‍ജി അശോക് കുമാര്‍, നിര്‍മ്മാണ ഉപസമിതി ചെയര്‍മാന്‍ എം എം മോഹന്‍ദാസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.

എഞ്ചിനീയറിംഗ് രംഗത്ത് പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയാണ് കൊച്ചിയിലെ നിറ്റ്കാ. പ്രളയം, കൊവിഡ് പ്രതിസന്ധി തുടങ്ങിയവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമാണ് സംഘടന. വിദ്യാഥികളുടെയും, യുവ സംരഭകരുടെയും നൈപുണ്യവികസനത്തിന് പ്രത്യേക പരിശീലന പരിപാടികള്‍ നടപ്പു സാമ്പത്തിക വര്‍ഷം അസോസിയേഷന്‍ സംഘടിപ്പിച്ചു വരുന്നു.അപ്പാര്‍ട്ടുമെന്റുകളുടെ താക്കോലുകള്‍ ഉടമസ്ഥര്‍ക്ക് കൈമാറുന്ന ചടങ്ങും നടന്നു.സാങ്കേതിക വിദഗ്ദര്‍ക്ക് മാത്രമായുള്ള വാസസ്ഥലം എന്നതാണ് പ്രത്യേകത.സംസ്ഥാനത്തെ നിര്‍ദ്ധന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അസോസിയേഷന്‍ സ്‌കോളര്‍ഷിപ്പും പരിപാടിയില്‍ വിതരണം ചെയ്തു.

Tags:    

Similar News