സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 101 ടാബ്ലെറ്റ് പിസികള്‍ സമ്മാനിച്ച് നിറ്റ്കാ കൊച്ചി
നിറ്റ്കാ കൊച്ചി 2021 ന്റെ കര്‍മ്മ പദ്ധതികളുടെ ആദ്യ പരിപാടിയായാണ് ഇത്. വിദ്യാഭ്യാസ രംഗത്ത് നിരവധി സംരംഭങ്ങള്‍ നിറ്റ്കക്ക് ഉണ്ടെന്ന് പ്രസിഡന്റ് ജേക്കബ് കുര്യന്‍ പറഞ്ഞു.
കൊച്ചി: കൊവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് അലുമ്നി അസോസിയേഷന്‍ (നിറ്റ്കാ) രംഗത്ത്. കൊച്ചി ചാപ്റ്റര്‍ ജില്ലയില്‍ പത്ത് സ്‌കൂളുകളിലായി 101 ടാബ്ലെറ്റ് പിസികളാണ് വിതരണം നടത്തിയത്.
കാക്കനാട് റെക്ക ക്ലബില്‍ നടന്ന ചടങ്ങില്‍ ടാബ്ലെറ്റ് പിസി തെങ്ങോട് ഗവ: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സ്‌കൂള്‍ പ്രഥമ അധ്യാപിക എല്‍സമ്മ ജോസഫ് നിറ്റ്കാ കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് ജേക്കബ് കുര്യനില്‍ നിന്ന് ഏറ്റുവാങ്ങി.റെക്ക ക്ലബ് പ്രസിഡന്റ് ബാബു വര്‍ഗ്ഗീസ്, നിറ്റ്കാ സെക്രട്ടറി ഡാരില്‍ ആന്‍ഡ്രു ചടങ്ങില്‍ സംസാരിച്ചു.
ഗവ. ഹൈ സ്‌കൂള്‍, തെങ്ങോട്, സെന്റ് മേരീസ് യുപി. സ്‌കൂള്‍, മരട്, മാര്‍ അത്തനേഷ്യസ്ഹൈസ്‌കൂള്‍, കാക്കനാട്, എംഎഎ എംപി എല്‍ പി സ്‌കൂള്‍, കാക്കനാട്, ജി.യു.പി.എസ്, കുറ്റിക്കാട്ടുകര, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കളമശ്ശേരി, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സൗത്ത് ഏഴിപ്പുറം, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എറണാകുളം, ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ തൃപ്പൂണിത്തുറ, അസീസി വിദ്യാനികേതന്‍ ഹൈസ്‌കൂള്‍, ചെമ്പുമുക്ക് എന്നീ സ്‌കൂളുകളിലും വിതരണം നടന്നു.
നിറ്റ്കാ കൊച്ചി 2021 ന്റെ കര്‍മ്മ പദ്ധതികളുടെ ആദ്യ പരിപാടിയായാണ് ഇത്. വിദ്യാഭ്യാസ രംഗത്ത് നിരവധി സംരംഭങ്ങള്‍ നിറ്റ്കക്ക് ഉണ്ടെന്ന് പ്രസിഡന്റ് ജേക്കബ് കുര്യന്‍ പറഞ്ഞു. തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ വെബിനാറും, വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് പ്രത്യേക സാങ്കേതിക പരിശീലനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.