വന്‍ പോലീസ് സന്നാഹത്തിന്റെ സുരക്ഷയില്‍ വെങ്ങോല പഞ്ചായത്തില്‍ എല്‍ഡിഎഫിനെതിരെ അവിശ്വാസം പാസായി
11 ന് എതിരെ 12 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത.്. ഇതോടെ 18 മാസം നീണ്ട എല്‍.ഡി.എഫ് ഭരണമാണ് അവസാനിച്ചത് .
കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി പഞ്ചായത്ത് പ്രസിഡന്റായി ധന്യാ ലിജുവിനെ തിരഞ്ഞെടുത്തു.വന്‍ പോലീസ് സന്നാഹത്തിലായിരുന്നു യോഗം . 11 ന് എതിരെ 12 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത.്. ഇതോടെ 18 മാസം നീണ്ട എല്‍.ഡി.എഫ് ഭരണമാണ് അവസാനിച്ചത് . ഡിസംബര്‍ 26-ന്‌ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ അവിശ്വാസം ചര്‍ച്ചക്കെടുക്കാന്‍ മിനുട്ടുകള്‍ ബാക്കിനില്‍ക്കെ തട്ടിയെടുത്ത മിനുട്സ് ബുക്കുമായി ഇറങ്ങിയോടിയ എല്‍ഡിഎഫ് അംഗം ബുക്ക് താഴെ നിന്ന സഖാക്കള്‍ക്ക് നേരെ വലിച്ചെറിഞ്ഞിരുന്നു.അന്ന് മാറ്റി വച്ച അവിശ്വാസ പ്രേേമയമാണ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹത്തോടെ ഇന്ന് നടന്നത്.