കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ആക്രമണം

പ്രവേശനോത്സവത്തോടനുബന്ധിച്ച് കൊടിതോരണങ്ങള്‍ കെട്ടുകയായിരുന്ന കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരോട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കയറുകയായിരുന്നു

Update: 2019-06-23 03:09 GMT

കായംകുളം: എംഎസ്എം കോളേജില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. പ്രവേശനോത്സവത്തോടനുബന്ധിച്ച് കൊടിതോരണങ്ങള്‍ കെട്ടുകയായിരുന്ന കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരോട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ രണ്ട് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തലയിലും കൈയിലും സാരമായ പരിക്കേറ്റു. ഇവരെ കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Tags:    

Similar News