തീരദേശ വാസികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: യൂത്ത് കോണ്‍ഗ്രസ്

Update: 2020-03-30 18:54 GMT

കൊച്ചി: മല്‍സ്യ ദൗര്‍ലഭ്യതയും കൊറോണയും മൂലം ദുരിതത്തിലായ തീരദേശ മേഖലയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ്. വേനല്‍ കടുത്തതിനെ തുടര്‍ന്ന് മല്‍സ്യലഭ്യതയില്‍ ഗണ്യമായ കുറവ് വന്നതോടെ തീരദേശമേഖലയിലെ ഭൂരിഭാഗം കുടുംബങ്ങളും പ്രതിസന്ധിയിലാണ്. ഇതിന് പിന്നാലെ കൊറോണയും സ്ഥരീകരിച്ചതോടെ ദിവസവേതനക്കാരായ തീരദേശവാസികള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ്. ഈ അടിയന്തര സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ ഇടപെടണം. തീരദേശമേഖലയിലെ ജനങ്ങള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിഷ്ണു പ്രദീപ് പറഞ്ഞു. നിലവില്‍ മല്‍സ്യ കയറ്റുമതിയും വല്‍പ്പനയും നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മൊറട്ടോറിയത്തിന് പുറമേ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഒരുവര്‍ഷത്തേക്ക് ബാങ്ക് പലിശ ഒഴിവാക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Tags:    

Similar News