മണിപ്പൂര്‍ വംശഹത്യ; സ്ത്രീകള്‍ക്ക് നേരെയുള്ള പൈശാചിക അതിക്രമത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധിച്ചു
കളമശ്ശേരി : മണിപ്പൂരില്‍ സ്തീകള്‍ക്ക് നേരെ നടക്കുന്ന പൈശാചിക അക്രമങ്ങളില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കളമശ്ശേരി മണ്ഡലം കമ്മിറ്റി മുപ്പത്തടം ജംഗ്ഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഐ.ഇര്‍ഷാന ടീച്ചര്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് നേരെയുള്ള ഈ കൊടുംക്രൂരത അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തീര്‍ത്തുകൊണ്ട് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ഇനിയും തെരുവിലുണ്ടാവുമെന്ന് അവര്‍ വ്യക്തമാക്കി. മണ്ഡലം പ്രസിഡന്റ് ജാസ്മിന്‍ നൗഷാദിന്റെ അധ്യക്ഷതയില്‍ നടത്തിയ പരിപാടിയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ കളമശ്ശേരി മണ്ഡലം കമ്മിറ്റിയംഗം നാസിം പുളിക്കല്‍ അഭിവാദ്യം ചെയ്തു. കടുങ്ങല്ലൂര്‍ ഈസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് സൈഫുന്നിസ അഷ്‌റഫ് സ്വാഗതവും സെക്രട്ടറി ആയിഷ അനസ് നന്ദിയും പറഞ്ഞു.