വ്യാപാരികള്‍ ജിഎസ്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ടെസ്റ്റ് പര്‍ച്ചേസ് എന്ന രീതിയില്‍ തിരക്ക് നടിച്ച് ബില്ലില്ലാതെ സാധനങ്ങള്‍ വാങ്ങുകയും അതിന്റെ പേരില്‍ പതിനായിരങ്ങള്‍ പാവപ്പെട്ട വ്യാപാരികളില്‍ നിന്നും ഫൈന്‍ ഈടാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി സംഘടന രംഗത്തുവരുമെന്ന് സംസ്ഥാന സെക്രട്ടറി വി വി വിജയന്‍ പറഞ്ഞു

Update: 2022-03-09 15:47 GMT

കൊച്ചി: ജിഎസ്ടിഉദ്യോഗസ്ഥരുടെ വ്യാപാരി വ്യവസായികളോടുള്ള പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുനൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തേവര ജിഎസ്ടി മ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.സംസ്ഥാന സെക്രട്ടറി വി വി വിജയന്‍ മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു.

ടെസ്റ്റ് പര്‍ച്ചേസ് എന്ന രീതിയില്‍ തിരക്ക് നടിച്ച് ബില്ലില്ലാതെ സാധനങ്ങള്‍ വാങ്ങുകയും അതിന്റെ പേരില്‍ പതിനായിരങ്ങള്‍ പാവപ്പെട്ട വ്യാപാരികളില്‍ നിന്നും ഫൈന്‍ ഈടാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി സംഘടന രംഗത്തുവരുമെന്ന് വി വി വിജയന്‍ പറഞ്ഞു.

ധര്‍ണ്ണയില്‍ ജില്ലാ പ്രസിഡന്റ് സി വി ജോളി അധ്യക്ഷത വഹിച്ചു. ഹുസൈന്‍ കുന്നുകര, ജോസ് വിതയത്തില്‍, തോമസ് കോറശ്ശേരി, മേരി ദാസ് ബാബു, ആഗസ്റ്റിന്‍ മണവാളന്‍, രാജീവ് കാവനാല്‍, ആഗസ്റ്റിന്‍ മണവാളന്‍, ഇ പി ലതിക പ്രസംഗിച്ചു.

Tags:    

Similar News