സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധം സംഘടിപ്പിച്ചു

Update: 2023-08-04 06:40 GMT


ആലുവ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് എറണാകുളം ജില്ല കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ സമരം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതിയാണ് സ്ത്രീകളുടെ എണ്ണം. രാജ്യത്തിന്റെ വികസനത്തില്‍ പകുതി പങ്കാളികളാകേണ്ട സ്ത്രീകള്‍ ഇന്ന് വിവിധ മേഖലകളില്‍ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു, എന്ന് മാത്രമല്ല ഓരോ സെക്കന്റ്കളിലും സ്ത്രീകളും കുട്ടികളും പീഡനത്തിനും, അതിക്രമങ്ങള്‍ക്കും ഇരയാകുന്ന സാഹചര്യമാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് നല്‍കുന്ന അവകാശങ്ങളേയും അന്തസ്സിനേയും ഹനിക്കപ്പെടുന്ന രീതിയിലുള്ള നിലവിളികളാണ് മണിപ്പൂരില്‍ നിന്നും ഗുജറാത്തില്‍ നിന്നും നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ ദിവസം ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപെട്ട ബാലികയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ ഇടപെടല്‍ വിജയം കണ്ടുവെന്നും അവര്‍ പറഞ്ഞു.

സുമയ്യ സിയാദ് അദ്ധ്യക്ഷത വഹിച്ച സമരത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ജുഷാ റഫീക്ക്, ട്രഷറര്‍ സനൂജ കുഞ്ഞുമുഹമ്മദ്, ജില്ല കമ്മിറ്റി അംഗം റസീന സമദ്, കടുങ്ങല്ലൂര്‍ വാര്‍ഡ് മെമ്പര്‍ റമീന ജബാര്‍, ജില്ല കമ്മിറ്റി അംഗം കബീര്‍ കോട്ടയില്‍ എന്നിവര്‍ സംസാരിച്ചു.







Tags:    

Similar News