വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പറവൂര്‍ മണ്ഡലം: ആഷ്‌ന റിയാസ് പ്രസിഡന്റ്, സഫ ഫൈസല്‍ സെക്രട്ടറി

മണ്ഡലം പ്രസിഡന്റ് ഫാത്തിമ അജ്മലിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിനിധി സഭ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

Update: 2022-08-29 08:49 GMT

പറവൂര്‍: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പറവൂര്‍ മണ്ഡലം പ്രതിനിധിസഭയില്‍ 2022-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മണ്ഡലം പ്രസിഡന്റ് ഫാത്തിമ അജ്മലിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിനിധി സഭ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

കൂട്ട ബലാസംഗക്കേസുകളില്‍ പെട്ട കൊടും ക്രിമിനലുകളെ ജയിലില്‍ നിന്നു മോചിപ്പിക്കുകയും സ്ത്രീപീഢകരെ സംരക്ഷിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റു ഭരണകൂടം രാജ്യം ഭരിക്കുമ്പോള്‍ സ്ത്രീകള്‍ രാഷ്ട്രീയമായി ശാക്തീകരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം ഐ ഇര്‍ഷാന ടീച്ചര്‍ പറഞ്ഞു.

പുതിയ ഭാരവാഹികളായി ആഷ്‌ന റിയാസ് (പ്രസിഡന്റ്), ഫിദ സിയാദ് (വൈസ് പ്രസിഡന്റ്), സഫ ഫൈസല്‍ (സെക്രട്ടറി ) സുമിത സുധീര്‍ (ജോ. സെക്രട്ടറി)നസീറ ഷിജാദ് (ട്രഷറര്‍), കമ്മറ്റി അംഗങ്ങളായി റോഷ്‌നി റഹ്മത്ത്, സാറ കബീര്‍ എന്നിവരെ തിരഞ്ഞെടുത്തു.ജില്ലാ വൈസ് പ്രസിഡന്റ് സനിത നവാസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

എസ്.ഡി.പി.ഐ. പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദ്,സെക്രട്ടറി നിഷാദ് അഷ്‌റഫ് ,ആഷ്‌ന റിയാസ് എന്നിവര്‍ അഭിവാദ്യങ്ങള്‍ ചെയ്തു സംസാരിച്ചു.റോഷ്‌നി റഹ്മത്ത് സ്വാഗതവും സഫ ഫൈസല്‍ നന്ദിയും രേഖപ്പെടുത്തി.

Tags:    

Similar News