വിമന്‍ ഇന്ത്യ മൂവ്‌മെന്റ് എറണാകുളം ജില്ലാ കമ്മറ്റി സാമൂഹിക സംഗമം സംഘടിപ്പിച്ചു

Update: 2023-08-26 18:21 GMT

എറണാകുളം: ഉണര്‍ന്നെണീക്കാം ഒന്നിക്കാം അനീതിക്കെതിരെ പോരാടാം എന്ന സന്ദേശമുയര്‍ത്തി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ല കമ്മിറ്റി പെരുമ്പാവൂര്‍ സഫ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാമൂഹിക സംഗമംസംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ പൊതുവെ സുരക്ഷിതരല്ലാത്ത കാലത്തിലൂടെയാണ് ഇന്ന് സഞ്ചരിക്കുന്നത് എന്നും നിര്‍ഭയത്തോടെ മുന്നേറാന്‍ പ്രതിസന്ധികളെ അതിജീവിച്ച് സ്ത്രീകള്‍ കരുത്തരായി മുന്നോട്ട് വരാന്‍ തയ്യാറാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍, ജില്ല ട്രഷറര്‍ സനൂജ കുഞ്ഞുമുഹമ്മദ്, ചെങ്ങമനാട് പഞ്ചായത്ത് മെമ്പര്‍ നിഷ ടീച്ചര്‍, എസ്.ഡി.പി ഐ ജില്ല ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ല കമ്മിറ്റി അംഗം ബബിത സനല്‍, കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് ബല്‍ക്കീസ് അസീസ് എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു.




Tags:    

Similar News