ധീരജിന്റെ കൊലപാതകം: അന്വേഷണം കാര്യക്ഷമമല്ല; ഇടുക്കി എസ്പിയ്‌ക്കെതിരേ എസ്എഫ്‌ഐ

Update: 2022-01-26 05:41 GMT
ധീരജിന്റെ കൊലപാതകം: അന്വേഷണം കാര്യക്ഷമമല്ല; ഇടുക്കി എസ്പിയ്‌ക്കെതിരേ എസ്എഫ്‌ഐ

ഇടുക്കി: പൈനാവ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇടുക്കി ജില്ലാ പോലിസ് മേധാവിക്കെതിരേ എസ്എഫ്‌ഐ രംഗത്ത്. എസ്പി പ്രതികള്‍ക്ക് അനുകൂലമായാണോ പ്രവര്‍ത്തിക്കുന്നതെന്ന് സംശയമുണ്ടെന്ന് എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ശരത് സംശയം പ്രകടിപ്പിച്ചു.

കേസ് അന്വേഷണം കാര്യക്ഷമമല്ല. കൊലപാതകം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും കേസിലെ മുഖ്യ തെളിവായ കത്തി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതില്‍ ആശങ്കയുണ്ടെന്നും ശരത് കുറ്റപ്പെടുത്തി. നേരത്തെ സംഭവം ആസൂത്രിത കൊലപാതകമല്ലെന്ന എസ്പിയുടെ പ്രസ്താവനയ്‌ക്കെതിരേ സിപിഎമ്മും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐയും ജില്ലാ പോലിസ് മേധാവിക്കെതിരേ പരസ്യവിമര്‍ശനവുമായി രംഗത്തുവന്നത്.

Tags:    

Similar News