കിണര്‍ നിര്‍മാണത്തിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

Update: 2022-05-30 18:31 GMT

ഇടുക്കി: കിണര്‍ നിര്‍മാണത്തിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. രാജാക്കാട് അടിവാരം വരാപ്പിള്ളില്‍ സുനില്‍കുമാറിന്റെ മകന്‍ കൃഷ്ണകുമാര്‍ (ഉണ്ണി- 18) ആണ് മരിച്ചത്. പൊട്ടന്‍കാട്ടില്‍ റിങ്ങിറക്കിയ കിണറ്റിലെ വെള്ളം വറ്റിക്കുന്നതിനായി ഉപയോഗിച്ച മോട്ടോറില്‍ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്.

ഒപ്പമുണ്ടായിരുന്നവര്‍ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാജകുമാരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതി റിസള്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു കൃഷ്ണകുമാര്‍. അവധി ദിവസങ്ങളില്‍ പിതാവിനെ സഹായിക്കാറുള്ള കൃഷ്ണകുമാര്‍ കൂട്ടുകാര്‍ക്കൊപ്പം പണിക്കുപോയ സമയത്തായിരുന്നു അപകടം. രാജാക്കാട് പോലിസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Similar News